മുംബൈ: കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ. ഐഫോൺ എസ്ഇ 4 അടുത്തവർഷം മാർച്ചിൽ അവതരിപ്പിക്കാനാണ് ആപ്പിൾ തീരുമാനിച്ചിരിക്കുന്നത്. ചില ഫ്ളാഗ്ഷിപ്പ് ലെവൽ ഫീച്ചറുകൾ എസ്ഇ ഫോറിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വലിയ 6.06 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലെയായിരിക്കും ഐഫോൺ എസ്ഇ 4ൻറെ പ്രധാന സവിശേഷതകളിലൊന്ന്. എസ്ഇ 3യ്ക്ക് 4.7 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്പ്ലെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഐഫോൺ എസ്ഇ 4ലൂടെ ആപ്പിൾ കമ്പനിയുടെ സ്വന്തം 5ജി മോഡം ആദ്യമായി അവതരിപ്പിച്ചേക്കും.ഐഫോൺ എസ്ഇ 4ൽ ഫേസ് ഐഡി വരുമെന്നും ഐഫോൺ 14ൻറെ ബോഡി തന്നെയാവും ഉപയോഗിക്കുക എന്നാണ് മറ്റ് റിപ്പോർട്ടുകൾ.
മുൻ മോഡലായ ഐഫോൺ എസ്ഇ 4ൻറെ വില 43,900 രൂപയിലായിരുന്നു ആരംഭിച്ചിരുന്നത്. പുതിയ ഐഫോൺ എസ്ഇ 4നും ഇന്ത്യയിൽ ഏതാണ്ട് സമാന വിലയായിരിക്കും എന്നാണ് ആപ്പിൾ ട്രാക്ക് നൽകുന്ന സൂചന. 50,000ത്തിൽ താഴെ വിലയിൽ ഇന്ത്യയിൽ എസ്ഇ 4 വാങ്ങാനായേക്കും.
48 എംപി ക്യാമറയാണ് ആകാംക്ഷയുണർത്തുന്ന മറ്റൊരു കാര്യം. എസ്ഇ 3യിൽ 12 മെഗാപിക്സലിൻറെതായിരുന്നു ക്യാമറ. ഫ്രണ്ട് ക്യാമറ 12 എംപിയുടേതായിരിക്കും.എസ്ഇ 3യിലെ 2,018 എംഎഎച്ച് ബാറ്ററിക്ക് പകരം 3,279 എംഎഎച്ച് ബാറ്ററി എസ്ഇ 4ൽ വന്നേക്കും. എ18 സിരീസ് ചിപ്പും 8 ജിബി റാമുമായിരിക്കും ഐഫോൺ എസ്ഇ 4ൽ വരിക.
Discussion about this post