ന്യൂഡല്‍ഹി: രാജ്യത്ത് സവാള വില കുത്തിച്ചുയരുന്നു. കാലാസ്ഥയെ തുടർന്നുണ്ടായ ഉൽപാദനക്കുറവാണ് ഈ വില കുതിപ്പിന് പിന്നിലെ കാരണം. മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ കനത്ത മഴയിൽ സവാള നശിച്ചതാണ് തിരിച്ചടിയായത്. ഈ സംസ്ഥാനങ്ങളിലാണ് സവാള മുഖ്യമായി കൃഷി ചെയ്യുന്നത്.
ഒരാഴ്ചക്കിടെ മൊത്ത വിപണിയിൽ ഇരുപത്തഞ്ച് രൂപയോളം ആണ് സവാളക്ക് കൂടിയത്. ചില്ലറ വിപണയിലെ ശരാശരി 30 രൂപയും ഉയർന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോള്‍ നൽകേണ്ടത്.
രാജ്യത്ത് വെളുത്തുള്ളി വിലയും ഇരട്ടിയായിട്ടുണ്ട്.
വില കുതിച്ചുയർന്നതോടെ പല അടുക്കളകളിലും ഉള്ളി ഉപേക്ഷിച്ച മട്ടാണ്. കഴിഞ്ഞ ശനിയാഴ്ച വരെ മൊത്ത വിപണിയിൽ സവാളക്ക് 51 രൂപയായിരുന്നു. ഇതാണ് 74 രൂപയിലേക്ക് ഉയർന്നത്. ഒരാഴ്ചക്കിടെ 25 രൂപയോളം ആണ് കൂടിയത്.
Discussion about this post