ചെന്നൈ: തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. രാത്രി 11.30 ഓടെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. തിരുനെൽവേലി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.
തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
400ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുള്ള അദ്ദേഹം ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിവയാണ്.
കെ ബാലചന്ദര്‍ എന്നാണ് യാഥാർത്ഥ പേര്. സിനിമയിലെത്തിയശേഷം ഡല്‍ഹി ഗണേശ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.1976 ല്‍ കെ ബാലചന്ദറിന്റെ പട്ടണ പ്രവേശം എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്.
Discussion about this post