മുംബൈ; ബോളിവുഡിലെ യംഗ് സൂപ്പർതാരമാണ് വരുൺ ധവാൻ. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ആരാധകരെ നേടാൻ കഴിഞ്ഞ താരം ഇപ്പോൾ ആമസോൺ സീരീസായ സിറ്റാഡലിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയാണ്.
സീരീസ് ഹിറ്റ് ആയതിന് പിന്നാലെ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഈ വർഷം ജൂണിലാണ് താരത്തിനും ഭാര്യ നടാഷയ്ക്കും മകൾ ജനിച്ചത്. മകളുടെ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തനിക്ക്മടിയില്ലെന്ന് വരുൺ പറയുന്നു. മാതാപിതാക്കളാകുന്നത് തന്നിൽ ഒരു പുതിയ ഉത്തരവാദിത്തബോധം കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു.
ഒരു പുരുഷൻ അച്ഛനാവുക എന്നാൽ അമ്മയിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകൾ സിംഹിണിയെ പോലെയാകും. എന്നാൽ അച്ഛന്മാരായി കഴിഞ്ഞാൽ ആണുങ്ങൾക്ക് പെൺമക്കളുടെ സംരക്ഷകരായി തോന്നും. ആൺമക്കളോടും അങ്ങനെയായിരിക്കും. പക്ഷേ പെൺമക്കളോട് കുറച്ച് വ്യത്യസ്തമായിരിക്കും. അവളെ ചെറിയ രീതിയിൽ പോലും ആരെങ്കിലും ഉപദ്രവിച്ചാൽ ഞാൻ അവരെ കൊല്ലും. ഞാൻ ശരിക്ക് പറയുന്നതാണ്. ഞാൻ അവരെ ശരിക്ക് കൊല്ലുമെന്ന് വരുൺ ധവാൻ പറഞ്ഞു.
തന്റെ ബാല്യകാലത്തെ കുറിച്ചും വരുൺ പറഞ്ഞു. താനൊരു അച്ഛനായപ്പോഴാണ് തന്റെ പിതാവ് ഡേവിഡ് ധവാനെ കൂടുതൽ മനസിലാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹത്തിന്റെ അരക്ഷിതാവസ്ഥ,പെരുമാറ്റം സമയത്ത് വീട്ടിലെത്താത്തിന് ആശങ്കപ്പെടുക,അമ്മയെ വിളിച്ച് അന്വേഷിക്കുക എന്നതൊക്കെ അന്ന് തന്നെ വളരെ ബുദ്ധിമുട്ടിച്ചിരുന്നു. പക്ഷേ ഇന്നാണ് അതിന്റെ സ്‌നേഹവും ആഴവും മനസിലായതെന്ന് വരുൺ ധവാൻ പറഞ്ഞു.










Discussion about this post