തിരുവനന്തപുരം : ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും ചത്ത പല്ലിയെ കിട്ടിയതായി പരാതി. തിരുവനന്തപുരം ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ മെസിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണത്തിനായി നൽകിയ അച്ചാറിൽ നിന്നും ചത്ത പല്ലിയെ കിട്ടുകയായിരുന്നു എന്നാണ് വിദ്യാർത്ഥികൾ പരാതിപ്പെടുന്നത്.
ഡിജിറ്റൽ സർവകലാശാല ഹോസ്റ്റലിലെ ഭക്ഷണത്തെ ചൊല്ലി മുൻപും പരാതികൾ ഉയർന്നിരുന്നു. നേരത്തെയും മെസ്സിൽ നിന്നും നൽകിയിട്ടുള്ള ഭക്ഷണത്തിൽ പുഴുവിനെയും പാറ്റയെയും കണ്ടെത്തിയിട്ടുള്ളതായി വിദ്യാർത്ഥികൾ അറിയിച്ചു. നിരന്തരം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്.
അച്ചാറിൽ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തിൽ തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാല വിദ്യാർത്ഥികൾ പോലീസിലും മന്ത്രിക്കും അടക്കം പരാതി നൽകിയിട്ടുണ്ട്. മംഗലപുരം പോലീസിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും മന്ത്രി ആർ ബിന്ദുവിനും ആണ് ഹോസ്റ്റൽ ഭക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുന്നത്.
Discussion about this post