കൊച്ചി: ആര്‍എസ്എസില്‍ നിന്നുളള സ്വാതന്ത്ര്യമാണ് ഇന്ത്യ തേടുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ജെഎന്‍യുവില്‍ ഇപ്പോള്‍ മുഴങ്ങി കേള്‍ക്കുന്ന ആസാദി മുദ്രാവാക്യം താനും ഏറ്റുവിളിക്കുന്നു.
കനയ്യകുമാറും കുടുംബവും തന്നെക്കാള്‍ പിന്നോക്കകാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മനസിലാക്കണമെന്നും അവര്‍ പറഞ്ഞു. ആര്.എസ്.എസ്സില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിച്ചതാണ് ആ കുട്ടികള്‍ ചെയ്ത തെറ്റ്. നരേന്ദ്രമോദി ഒരു കാര്യം മനസിലാക്കണം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യത്തെ തടഞ്ഞുനിര്‍ത്താനാകില്ല. സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് സൈന്യത്തിന്റെ നിയന്ത്രണത്തിലല്ല. അവിടെ ആശയസ്വാതന്ത്ര്യമുണ്ട്.
ഇവര്‍ക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും അത് പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ബൃന്ദ കാരാട്ട് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post