ദീപാവലി ദിവസം മുഴുവന്‍ ജോലി ചെയ്തിട്ടും തനിക്ക് ആകെ സമ്പാദിക്കാന്‍ കഴിഞ്ഞത് വെറും 300 രൂപയാണെന്ന മീററ്റ് ആസ്ഥാനമായുള്ള സൊമാറ്റോ ഡെലിവറി ഏജന്റിന്റെ കുറിപ്പ് വൈറലായിരുന്നു. ആറ് മണിക്കൂര്‍ ജോലി ചെയ്തതായും മൊത്തം എട്ട് ഓര്‍ഡറുകള്‍ താന്‍ വിതരണം ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.
ഡെലിവറി ഏജന്റിന്റെ കുറിപ്പിന് പിന്നാലെ സൊമാറ്റോയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു ഓരോ ഓര്‍ഡറിനും അനാവശ്യ കാശ് ഈടാക്കുന്ന ഡെലവറി ആപ്പുകള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് കാര്യമായ കാശൊന്നും നല്‍കുന്നില്ലെന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഇതിന് പിന്നാലെ സോമാട്ടോ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ഡെലിവറി ഏജന്റ് ദീപാവലിക്ക് ജോലി ചെയ്തിട്ടില്ലെന്നും വീഡിയോയില്‍ റിപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്റെ വരുമാന കണക്കുകള്‍ യഥാര്‍ത്ഥ വരുമാനത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നുമായിരുന്നു സൊമാറ്റോ സമൂഹ മാധ്യമത്തില്‍ കുറിച്ച്.
ദീപാവലിക്ക് ഡെലിവറി ഏജന്റ് ജോലി ചെയ്തിട്ടില്ല. ഒക്ടോബര്‍ 30 ന് അദ്ദേഹം 6 മണിക്കൂര്‍ ജോലി ചെയ്തു. എന്നാല്‍ വാര്‍ത്തകളില്‍ കാണുന്നത് പോലെ അദ്ദേഹം ദീപാവലി ദിവസം ലോഗിന്‍ ചെയ്തില്ല. അദ്ദേഹം 10 ഓര്‍ഡറുകള്‍ വിതരണം ചെയ്യുകയും മൊത്തത്തില്‍ 695 രൂപ സമ്പാദിക്കുകയും ചെയ്തു.
അതേ ദിവസം, മീററ്റില്‍ ശരാശരി 10 മണിക്കൂര്‍ ചെലവഴിച്ച ധാരാളം ഡെലിവറി പങ്കാളികള്‍ 1200-1300 രൂപ വരെ സമ്പാദിച്ചുവെന്നും സോമാറ്റോ കുറിച്ചു. തെറ്റായ കണക്കുകളും വിവരണങ്ങളും പങ്കുവയ്ക്കപ്പെടുന്നത് വ്യക്തികളുടെ ഉപജീവനം അന്തസ്, പ്രചോദനം എന്നിവയെ ബാധിക്കുമെന്നും സോമാറ്റോ കൂട്ടിച്ചേര്‍ത്തു. ഒപ്പം തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ എഴുതി.
Discussion about this post