മുസ്ലീംലീഗിനെതിരെ രൂക്ഷ വിമർശനവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം സമുദായത്തിൽ മൊത്തമായി ഈഴവ വിദ്വേഷം പരത്തുന്ന രീതിയിൽ മതവിദ്വേഷം സ്ഥാപിച്ച് മതസൗഹാർദം ഇല്ലാതാക്കി മതകലഹങ്ങൾ സൃഷ്ടിക്കാനുള്ള പ്രവർത്തനമാണ് ലീഗ് നടത്തുന്നതന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
അടുത്ത ഭരണം കിട്ടിയാൽ ഇനി ഒരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് ലീഗിനുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മാദ്ധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും തന്റെ അനുഭവമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മുസ്ലീം വിരോധിയാക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നു. ഞാൻ എപ്പോഴും സംസാരിക്കുന്നത് മതസൗഹാർദമാണ്. ഈ മാദ്ധ്യമപ്രവർത്തകനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്ലീങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈരാറ്റുപേട്ടക്കാരനായ മാദ്ധ്യമപ്രവർത്തകൻ എംഎസ്എഫ് നേതാവും തീവ്രവാദിയുമാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തന്നെ ഇതര മതവിരോധിയും മുസ്ലീം വിരോധിയും സ്ത്രീ വിരോധിയുമാക്കി ചിത്രീകരിക്കാനാണ് തീവ്രവാദിയായ മാദ്ധ്യമപ്രവർത്തകനെ പറഞ്ഞുവിട്ടതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.













Discussion about this post