വിജയ് ഹസാരെ ട്രോഫിയിൽ വിരാട് കോഹ്‌ലി ഇല്ലാതിരുന്ന മൂന്നാം റൗണ്ട് മത്സരത്തിൽ ഒഡീഷയോട് പരാജയപ്പെട്ട് ഡൽഹി. ഒഡീഷ ഉയർത്തിയ 273 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് വെറും 193 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. 79 റൺസിനാണ് ഡൽഹി തോൽവി വഴങ്ങിയത്.
ആദ്യ രണ്ട് മത്സരങ്ങളിലും ഡൽഹിക്കായി കളിച്ച വിരാട് കോഹ്‌ലി തകർപ്പൻ ഫോമിലായിരുന്നു. ആദ്യ കളിയിൽ തന്റെ 59-ാം ലിസ്റ്റ്-എ സെഞ്ച്വറി നേടിയ കോഹ്‌ലി, രണ്ടാം മത്സരത്തിൽ 77 റൺസും നേടിയിരുന്നു. ഈ രണ്ട് മത്സരങ്ങളിലും ഡൽഹി വിജയിച്ചിരുന്നു. എന്നാൽ കോഹ്‌ലി ഇല്ലാതിരുന്ന മൂന്നാം മത്സരത്തിൽ ഡൽഹിയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു.
ഇന്ത്യൻ താരം ഋഷഭ് പന്ത് നയിച്ച ഡൽഹി നിരയിൽ മറ്റ് പ്രമുഖ താരങ്ങളായ നിതീഷ് റാണയും ഉണ്ടായിരുന്നെങ്കിലും ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല. പന്ത് 24 റൺസും നിതീഷ് റാണ വെറും 2 റൺസും എടുത്ത് പുറത്തായി. ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും സാർത്ഥക് രഞ്ജനും പൂജ്യത്തിന് പുറത്തായതോടെ ഡൽഹി തുടക്കത്തിലേ പ്രതിസന്ധിയിലായി. ഹൃതിക് ഷോക്കീനും ഹർഷ് ത്യാഗിയും ചേർന്ന് കുറച്ചുനേരം പൊരുതിയെങ്കിലും 79 റൺസ് അകലെ ഡൽഹി പരാജയം സമ്മതിച്ചു.
കോഹ്‌ലി ഇല്ലെങ്കിലും ടീമൊക്കെ അങ്ങനെ പൊക്കോളും എന്ന് ചിന്തിച്ചവർക്കും പറഞ്ഞവർക്കുമുള്ള മറുപടിയായിരുന്നു മത്സരഫലം.













Discussion about this post