വോട്ടിംഗ് മെഷീനുകൾക്കെതിരെ നിരന്തരം വിഷം ചീറ്റുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും കനത്ത തിരിച്ചടിയുമായി സ്വന്തം സർക്കാരിന്റെ സർവ്വേ റിപ്പോർട്ട്. കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ നിയോഗിച്ച ഔദ്യോഗിക സർവ്വേയിലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ജനങ്ങൾക്ക് അചഞ്ചലമായ വിശ്വാസമുണ്ടെന്ന് വ്യക്തമായത്. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെയും ഭരണഘടനാ സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്കുള്ള ജനകീയ മറുപടിയാണിതെന്ന് ബിജെപി തിരിച്ചടിച്ചു.
കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ വി. അൻബുകുമാർ മുൻകൈയെടുത്ത് നടത്തിയ സർവ്വേയിലെ കണക്കുകൾ കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കുന്നതാണ്.സർവ്വേയിൽ പങ്കെടുത്ത 83.61 ശതമാനം പേരും ഇവിഎമ്മുകൾ പൂർണ്ണമായും വിശ്വസനീയമാണെന്ന് അഭിപ്രായപ്പെട്ടു. വോട്ടിംഗ് മെഷീനുകൾ കൃത്യമായ ഫലമാണ് നൽകുന്നതെന്ന് 69.39 ശതമാനം പേർ ഉറച്ചു വിശ്വസിക്കുന്നു. 14.22 ശതമാനം പേർ വോട്ടിംഗ് മെഷീന്റെ സുതാര്യതയിൽ അതീവ സംതൃപ്തി രേഖപ്പെടുത്തി.
ബെൽഗാവി, കലബുറഗി, മൈസൂരു തുടങ്ങിയ മേഖലകളിലെല്ലാം ഇവിഎമ്മിന് അനുകൂലമായ വലിയ തരംഗമാണ് കാണാൻ കഴിഞ്ഞത്. കലബുറഗിയിൽ 83 ശതമാനത്തിലേറെ പേർ മെഷീനെ അനുകൂലിച്ചപ്പോൾ മൈസൂരുവിൽ ഇത് 70 ശതമാനത്തിന് മുകളിലാണ്..
ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നും ഇവിഎമ്മിൽ ‘വോട്ട് മോഷണം’ നടക്കുന്നുവെന്നും വിദേശ മണ്ണിൽ പോലും പോയി വിലപിക്കുന്ന രാഹുൽ ഗാന്ധിയുടെ മുഖത്തേറ്റ കരണത്തടിയാണ് ഈ റിപ്പോർട്ടെന്ന് ബിജെപി പ്രതികരിച്ചു.
ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിലും ഇവിഎമ്മിലും ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കർണാടകയിലെ ജനങ്ങൾ തന്നെ തെളിയിച്ചിരിക്കുന്നു. തോൽക്കുമ്പോൾ മാത്രം വോട്ടിംഗ് മെഷീനെ കുറ്റം പറയുകയും ജയിക്കുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെട്ടു,” എന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക് വ്യക്തമാക്കി.
ഇവിഎമ്മിൽ ജനങ്ങൾക്ക് ഇത്രയേറെ വിശ്വാസമുണ്ടായിട്ടും, കർണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്നും ബിജെപി കുറ്റപ്പെടുത്തി.












Discussion about this post