ഭക്ഷണ സാധനങ്ങളില്‍ നിന്നും പാറ്റയും പുഴുവും ഒക്കെ കിട്ടുന്നത് ഒരു പതിവായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ആ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കഴിച്ചു തുടങ്ങിയ പിസയിൽ നിന്ന് പുഴു ഇളകിമറിയുന്നതാണ് വീഡിയോയില്‍ കാണുന്നത്. കുടുംബത്തോടൊപ്പം പിസ കഴിച്ച് തുടങ്ങിയ ശേഷമാണ് പുഴുവിനെ കണ്ടതെന്നാണ് വീഡിയോയിൽ പറയുന്നത്.
എക്‌സിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ‘ബ്രോ ഒരു പിസ്സ ഓർഡർ ചെയ്തു, അതിനുള്ളിൽ പുഴുക്കളെ കണ്ടെത്തി’ എന്ന് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
Discussion about this post