പത്തനംതിട്ട : വഴി തടഞ്ഞ് ഗതാഗതതടസം സൃഷ്ടിച്ച് കാർ റാലിയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട ജില്ലയിലാണ് സംഭവം ഉണ്ടായത്. അനധികൃതമായി നടത്തിയ കാർ റാലിയിൽ ഇരുപതോളം കാറുകൾ ആയിരുന്നു പങ്കെടുത്തത്. പ്രദേശത്ത് വലിയ ഗതാഗത തടസ്സമാണ് ഇതുമൂലം ഉണ്ടായത്.
പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാര്‍ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ നടന്ന ആഘോഷത്തിൽ ഇരുപതോളം കാറുകളും അന്‍പതോളം യുവാക്കളും പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ഈ ആഘോഷം മൂലം പൊതുനിരത്തിൽ ഗതാഗതം തടസ്സപ്പെടുകയായിരുന്നു.
പത്തനംതിട്ട ജില്ലയിൽ ഇടതുപക്ഷ പ്രവർത്തകർ പൊതുവഴി കയ്യേറി പിറന്നാളാഘോഷം നടത്തുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ന് നടന്ന ഡിവൈഎഫ്ഐ പ്രവർത്തകന്റെ പിറന്നാൾ ആഘോഷം കമ്മട്ടിപ്പാടം ഇടത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു. നേരത്തേ മലയാലപ്പുഴയില്‍ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനും അടൂരിലെ പറക്കോട് ഡിവൈഎഫ്‌ഐ നേതാവും ഇതേ രീതിയിൽ പൊതുവഴി തടസ്സപ്പെടുത്തി പിറന്നാളാഘോഷം നടത്തിയിരുന്നു.
Discussion about this post