ഷാർജ: മഞ്ഞുമ്മൽ ബോയ്സ് സിനിമയെയും മലയാളി എഴുത്തുകാരെയും രൂക്ഷമായി വിമർശിച്ച് തമിഴ് സാഹിത്യകാരൻ ബി ജയമോഹൻ. തമിഴ് നാട്ടിൽ നിയമവിരുദ്ധമായ കാര്യങ്ങൾ, സിനിമകളിൽ ചിത്രീകരിക്കുകയും അത് സ്വാഭാവിക വത്കരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെയാണ് ബി ജയമോഹൻ രംഗത്ത് വന്നത്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
തമിഴ്നാട്ടിൽ ഏത് കാട്ടിലും ലിക്കർ നിരോധിച്ചിട്ടുണ്ട്. ഇല്ലീഗലാണ്. ഇല്ലീഗലായി കാട്ടിൽ ഇതൊക്കെ ചെയ്യുന്നവരെ പ്രകീർത്തിച്ച് നായകൻമാരാക്കി ഒരു സിനിമ പിടിക്കുക. നോർമലൈസ് ചെയ്യുക. ഇതാണ് മഞ്ഞുമ്മൽ ബോയ്സ് ചെയ്തിരിക്കുന്നത്. ഇതിനെയാണ് വിമർശിച്ചത്. അദ്ദേഹം പറഞ്ഞു. തന്നെ ആരും എഴുത്തുകാരനായി അംഗീകരിച്ചില്ലെങ്കിലും പ്രശ്നമില്ല. ഇത്തരം കാര്യങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ജയമോഹൻ പറഞ്ഞു.
അതേസമയം മലയാളി സാഹിത്യകാരന്മാരെയും അദ്ദേഹം വെറുതെ വിട്ടില്ല. മഞ്ഞുമ്മൽ ബോയ്സിൽ കാണുന്ന രംഗങ്ങൾ അതെ പോലെ ചെയ്യുന്ന ആൾക്കാരാണ് മലയാളി സാഹിത്യകാരന്മാരെന്നും അദ്ദേഹം പറഞ്ഞു. മലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്നും, കൂടുതൽ മലയാളികൾ ” കാട്ടിലേക്ക് ബോട്ടിൽ വലിച്ചെറിയുന്നത് തെറ്റാണെന്നു മനസിലാക്കിയതിൽ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post