ഒട്ടാവ: ഖാലിസ്ഥാൻ ഭീകരവാദം കൈകാര്യം ചെയ്യുന്നതിൽ കാനഡയുടേത് ഇരട്ടത്താപ്പ് ആണെന്ന വിമർശനവുമായി മാദ്ധ്യമ പ്രവർത്തകൻ. കനേഡിയൻ മാദ്ധ്യമ പ്രവർത്തകൻ ആയ ടെറി മില്യൂസ്‌കിയാണ് വിമർശനവുമായി രംഗത്ത് എത്തിയത്. അടുത്തിടെ ഹിന്ദു ക്ഷേത്രത്തിന് മുൻപിൽ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഖാലിസ്ഥാൻ ഭീകരവാദത്തെ കൈകാര്യം ചെയ്യുന്നതിൽ കാനഡയ്ക്ക് ഇരട്ടത്താപ്പാണ്. കഴിഞ്ഞ 20 വർഷമായി ഇതേക്കുറിച്ച് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നു. വർഷങ്ങളായി കാനഡ ഖാലിസ്ഥാൻ ഭീകരവാദത്തെക്കുറിച്ച് സംസാരിക്കുന്നു. ഖാലിസ്ഥാൻ ഭീകരവാദം ദേശീയ നാണക്കേട് ആണെന്നും അദ്ദേഹം പറഞ്ഞു.
ബ്രാംപ്റ്റണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് മുൻപിൽ ഉണ്ടായ ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നു. ഈ സംഭവം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ 40 വർഷക്കാലമായി ഇവിടെയുള്ള രാഷ്ട്രീയക്കാരുടെ മണ്ടത്തരത്തിന്റെ ഫലമാണ് ഈ സംഭവം. ഇതൊരു തുറന്ന ആക്രമണം ആണ്. ഖാലിസ്ഥാൻ ഭീകരർ ഹിന്ദു ക്ഷേത്രങ്ങൾ ലക്ഷ്യമിടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നത് ആണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post