ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ പലപ്പോഴും രസകരമായ കാര്യങ്ങളോടൊപ്പം സ്വാർത്ഥതയ്ക്കായി മനുഷ്യൻ ചെയ്ത ക്രൂരചെയ്തികളും ഇതോടൊപ്പം നമുക്ക് ഓർക്കാതെ വയ്യ. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപുള്ള ഒരു ഫോട്ടോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.
മനുഷ്യന്റെ ഏറ്റവും വികൃതമായ മുഖം വെളിപ്പെടുത്തുന്നതാണ് ഈ ചിത്രം. ആരും ഓർക്കാൻ ഇഷ്ടപ്പെടാത്ത മനുഷ്യരാശിയുടെ ഭൂതകാലം. അടിമക്കച്ചവടം നിലനിന്നിരുന്ന കാലത്തേക്കാണ് ചിത്രം കൂട്ടിക്കൊണ്ട് പോകുന്നത്. മൃഗശാലയുടെ മാതൃകയിൽ മനുഷ്യരെ കാഴ്ചവസ്തുവാക്കിയ കാലത്തെയാണ്. 1905ൽ പാരീസിൽ ഉണ്ടായിരുന്ന ഒരു മനുഷ്യ മൃഗശാലയുടെ ഫോട്ടോഗ്രാഫ് ആണ് ചർച്ചാവിഷയം
ഒരു നീന്തൽ കുളത്തിലേക്ക് ചാടുന്ന ആഫ്രിക്കൻ വംശജർ, അവ നോക്കി നിൽക്കുന്ന കാഴ്ചയിൽ സമ്പന്നരെന്ന് തോന്നിക്കുന്ന വെള്ളക്കാരുമാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. അടിമകച്ചവടത്തിനായി പിടിച്ചു വെക്കുന്ന കറുത്ത വർഗ്ഗത്തിൽ പെട്ട മനുഷ്യരെ കൂട്ടിലടച്ചും നിർബന്ധപൂർവ്വം പല തരത്തിലുള്ള കായിക പ്രവൃത്തികളിൽ ഏർപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തി വെള്ളക്കാരന്റെ ഒരു വിനോദമായിരുന്നുവെന്ന് ചരിത്രരേഖകളിൽ വ്യക്തമാണ്.
ദിവസങ്ങളോളം മൃഗങ്ങളെപ്പോലെ പ്രദർശിപ്പിച്ചിരുന്നതിനാൽ കോംഗോലീസ് വർഗത്തിൽ പെട്ട 6 പുരുഷന്മാരും ഒരു സ്ത്രീയും ന്യൂമോണിയയും ഇൻഫ്‌ലുവെൻസയും പിടിപെട്ട് മരിച്ചു പോയിരുന്നു. 1950 കളിൽ വരെ ഈ അസമത്വം നിലനിന്നിരുന്നുവെന്നത് ഓർക്കാതെ വയ്യ. ബെൽജിയത്തിലെ ബ്രസ്സൽസിലുള്ള അവസാനത്തെ മനുഷ്യ മൃഗശാല അടച്ചു പൂട്ടിയത് 1958ൽ മാത്രമാണ്
Discussion about this post