മൊബൈൽ ഫോണുകളുടെ വില നിർണയിക്കുന്നതിൽ ഒരുപാട് ഘടകങ്ങളുണ്ട്. എന്നാൽ പല ആളുക്കളും ഇത് ഒന്നും നോക്കിയല്ല ഫോൺ വാങ്ങുന്നത്. ഫോൺ കടയിലെ ആളുക്കൾ പറയുന്നത് എന്താണോ അത് നോക്കി വാങ്ങും.
പുതിയ ഫോൺ വാങ്ങുമ്പോൾ അതിന കുറിച്ച് ഒരു പഠനം നടത്തുന്നത് കുറച്ച് നല്ലതായിരിക്കും. ഡിസ്‌പ്ലെ, ക്യാമറ, ബാറ്ററി, പെർഫോർമൻസ്, എന്നിവയൊക്കെയാണ് ഫോൺ വാങ്ങിക്കുന്നവർ എന്തായാലും നോക്കേണ്ടത് .
എന്നാൽ നിങ്ങൾ ഇപ്പോൾ പുതിയ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 20000 രൂപയ്ക്ക് വാങ്ങാൻ നല്ലതായ ഫോണുകളെ കുറിച്ച് പരിചയപ്പെടാം. ഇന്ത്യയിൽ 20, 000 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച ഫോണുകളും അവയുടെ പ്രത്യേകതകളുമാണ് ഇനി പറയാൻ പോവുന്നത്.
1 . ഇൻഫിനിക്‌സ് നോട്ട് 40 പ്രോ 5 ജി
നൂതനമായ ഫീച്ചറുകൾ , സ്റ്റൈലിഷ് വീഗൻ ലെതർ ഡിസൈൻ , മോശമല്ലാത്ത ഡിസ്‌പ്ലെ, സംതൃപ്തി നൽകുന്ന പ്രകടനം എന്നിവയൊക്കെയാണ് ഈ ഫോണിന്റെ പോസീറ്റിവ് വശങ്ങൾ. മികച്ച ബാറ്ററി മാനേജ്‌മെന്റാണ് ഫോൺ നൽകുന്നത്. 6.78 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി ഫ്‌ലെക്‌സിബിൾ അമോൾഡ് ഡിസ്‌പ്ലെയാണ് ഈ ഫോണിന്റേത്. 108 എംപിയും ബാക്കും എംപിയുടെ ഫ്രണ്ട് ക്യാമറയുമാണ് മറ്റൊരു ആകർഷണം. 5000 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും ഫോണിൻറെ മൂല്യം വർധിപ്പിക്കുന്നു.
ഇനി ഈ ഫോണിന്റെ നെഗറ്റീവ് പറയുകയാണെങ്കിൽ സ്റ്റോറേജ് ഉപഭോക്താവിന് വീണ്ടും ചേർക്കാൻ സാധിക്കില്ല, അൾട്രാവൈഡ് ക്യമാറയില്ല എന്നിവ നെഗറ്റീവാണ്.
2. റിയൽമി നാർസോ 70 പ്രോ 5ജി
കോമ്പിറ്റീറ്റവ് പ്രകടനം, മോശമല്ലാത്ത ബാറ്ററി, വൈബ്രന്റായുള്ള ഡിസ്‌പ്ലെ, മികച്ച ക്യാമറ സെറ്റപ്പ് എന്നിവയൊക്കെയാണ് ഈ ഫോണിന്റെ പോസീറ്റീവ് വശങ്ങൾ. മോശമല്ലാത്താ പ്രകടനവും ബാറ്ററി ലൈഫും, കാഴ്ചാനുഭവമും റിയൽമി നാർസോ 70 പ്രോ ഒരുക്കുന്നുണ്ട്.
6.67 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി അമോൾഡ് ഡിസ്‌പ്ലെയാണ് മറ്റൊരു ആകർഷണം . 50എംപിയുടെ പ്രധാന ക്യാമറയും 8 എംപി+2എംപി എന്നിങ്ങനെ മറ്റ് കാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. 5000എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന് .
സ്ലിപ്പറി ഡിസൈനും മെച്ചപ്പെടുത്തേണ്ട എയർ ജെസ്റ്റേഴ്‌സും നെഗറ്റീവായി പറയുന്നത്. (നമ്മൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയോ നമ്മളുടെ കയ്യിൽ അഴുക്കാണെങ്കിൽ വിരലുകൾ വെച്ച് ടച്ച് ചെയ്യാതെ തന്നെ നമുക്ക് ഫോൺ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഇതിനെയാണ് ജെസെറ്റർ എന്ന് പറയുന്നത്)
3. ഐക്യൂ Z9 5 ജി
മികച്ച പ്രകടനം, വെളിച്ചം നൽകുന്നതും അതോടൊപ്പം ആകർഷണീയമായ ഡിസ്‌പ്ലെസ, നല്ല ബാറ്ററി ഹെൽത്ത് , ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ഫോണിന്റെ പോസിറ്റീവ് വശങ്ങൾ.
മോശമല്ലാത്താ ബാറ്ററിയോടൊപ്പം വളരെ ബ്രൈറ്റും ആകർഷണീയമായ ഡിസ്‌പ്ലെയും ലഭിക്കുന്നതാണ്. 6.67 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച് ഡി അമോൾഡ് ഡിസ്‌പ്ലെയാണ് ഈ ,സമാർട്ട് ഫോണിന്റേത്. 5000 എംഎച്ചിൻറെ ബാറ്ററിയും ഫ്‌ലാഷ് ചാർജിങ് സി പോർട്ടുമാണ് ഈ ഫോണിന്റേത്.
രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റെ ഉള്ളതെന്നതും അൾട്രൈ വൈഡ് ക്യാമറ ഇല്ലാത്തതും നെഗറ്റീവ് വശങ്ങളായി കണക്കാക്കപ്പെടുന്നു. കൂടാതെ നേരത്തെ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന ഒരുപാട് ആപ്ലിക്കേഷനും നെഗറ്റീവായാണ് കണക്കാക്കുന്നത്.
4. റെട്ട്മി നോട്ട് 13 പ്രോ
മികച്ച ഡിസ്‌പ്ലെ, നല്ല ശബ്ദമുള്ള സ്പീക്കറുകൾ, സ്ലീക്ക് ഡിസൈൻ, ഫാസ്റ്റ് ചാർജിംഗ് എന്നിവക്കൊയാണ് പോസിറ്റീവ് വശങ്ങൾ. മികച്ച ഡിസ്പ്ലയാണ് ഈ റെഡ്മി നോട്ട് പ്രോവിൻറേത്. 200എംപി+8 എംപി+2 എംപി ബാക്ക് കാമറയും 16 എം എപ് ഫ്രണ്ട് ക്യാമറയുമാണ് മറ്റ് ആകർഷണങ്ങൾ. 5100 എംഎഎച്ചിൻറെ ബാറ്ററിയും ടർബോ ചാർജിങ്ങും ഇത് സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്നു,
എന്നാൽ അലങ്കോലപ്പെട്ട് കിടക്കുന്ന സോഫ്റ്റ്‌വെയർ അനുഭവവും ലോ ലൈറ്റ് ഫോട്ടോഗ്രാഫിയുമാണ് നെഗറ്റീവ് ആയി പറയാനുള്ളത്.
5 . പോക്കോ എക്‌സ് 6 5 ജി
എല്ലാ തലത്തിലും മോശമല്ലാത്ത പ്രകടനം , മികച്ച ലുക്കും പ്രകടനവുമുള്ള ഡിസ്‌പ്ലെയും , 67 വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗ് ഇതെല്ലാമാണ് പോസിറ്റീവ് വശങ്ങൾ. 64 എംപി+8 എംപി+2 എംപി എന്നിങ്ങനെ ബാക്ക് ക്യാമറകളും 16 എംപി ഫ്രണ്ട് ക്യാമറയും നൽകുന്നു. എംഎഎച്ച് ടർബോ ചാർജിംഗ് ബാറ്ററയാണ് ഇതിന്.
സ്ഥിരതയില്ലാത്ത കാമറയും നീണ്ടുനിൽക്കുന്ന കാമറ സെൻസറുകളുമാണ് പ്രധാന നെഗറ്റീവ് .
Discussion about this post