എറണാകുളം : സംസ്ഥാന സ്‌കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം. നാവാമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്‌പോർട്‌സ് സ്‌കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്.
ജിവി രാജ സ്‌കൂളിനാണ് രണ്ടാം സ്ഥാനം. ഇതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിനെ തുടർന്നാണ് പ്രതിഷേധത്തിലേത്ത് എത്തിയത്. സംഘർഷത്തെ തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി.
Discussion about this post