ശ്രീനഗർ : പാകിസ്താനിൽ വായു മലീനികരണം രൂക്ഷമാകുന്നു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ. കറുത്തതും വിഷമയമായ പുകമഞ്ഞ് പാകിസ്താന്റെ ആകാശത്തെ വിഴുങ്ങുന്ന പോലെയാണ് ചിത്രങ്ങളിൽ കാണുന്നത്. ഈ പുകമഞ്ഞ് ഇപ്പോൾ ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണ്.
എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 2000 കടന്നതോടെ പാകിസ്താനിലെ ചില നഗരങ്ങൾ റെക്കോർഡ് മലിനീകരണ തോത് രേഖപ്പെടുത്തിയിരുക്കുന്നത്. പാകിസ്താനിലെ പഞ്ചാബ് പോലുള്ള പ്രാന്ത പ്രദേശങ്ങളിൽ മിക്ക ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ നിരോധിച്ചു . തീവ്രമായ വായു മലിനീകരണം മൂലമുണ്ടാകുന്ന അസുഖങ്ങൾ തടയുന്നതിനായി ചില പ്രദേശങ്ങളിലെ കടകൾ, മാർക്കറ്റുകൾ, മാളുകൾ എന്നിവ തിങ്കളാഴ്ച മുതൽ നേരത്തെ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
വായു നിലവാരം ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സ്‌കൂളുകളും പാർക്കുകളും അടച്ചിടാൻ പഞ്ചാബ് സർക്കാർ നിർദേശം നൽകി. 10 ദിവസത്തേക്കാണ് അടച്ചിടുക. ലാഹോർ, ഗുജ്രൻവാല, ഫൈസലാബാദ്, മുൾട്ടാൻ, ഷൈഖുപുര, കസൂർ, നരോവാൾ, സിയാൽക്കോട്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിയന്ത്രണം ബാധകമാണ്. വെള്ളിയാഴ്ച മുതലാണ് പാർക്കുകളും സ്‌കൂളുകളും അടച്ചുള്ള നിയന്ത്രണം നിലിവിൽ വന്നത്.
മുൾട്ടാനിലാണ് വായു നിലവാരം ഏറെ ഗുരുതരമായ അവസ്ഥയിലെത്തിയത്. 2,135 ആണ് എയർ ക്വാളിറ്റി ഇൻഡക്‌സിൽ രേഖപ്പെടുത്തിയത്. ദീപാവലിക്ക് ശേഷം ഡൽഹിയിലും മുംബൈയിലും വായുമലിനീകരണ തോതും അതീവഗുരുതരമായിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും വ്യക്തമാക്കിയിരുന്നു. ഇത് കൂടുതൽ ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്. എക്യൂഐ 400 കടന്നാൽ അതീവ ഗുരുതരമെന്ന കാറ്റഗറിയിലാണ് ഉൾപ്പെടുത്തുക.
Discussion about this post