തൊടുപുഴ: നടന് ആസിഫ് അലിയുടെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരടക്കം നാല് പേര് അറസ്റ്റിലായി. സംഭവത്തിന് പിന്നില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നഗരസഭയിലെ 16ാം വാര്‍ഡ് കൗണ്‍സിലറായ ടി.കെ. അനില്‍കുമാറിനെ വാര്‍ഡ് സഭയ്ക്കിടെ ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കസേര കൊണ്ടടിക്കുകയും മുണ്ടുരിഞ്ഞ ശേഷം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടാനാണു സിപിഎം പ്രവര്‍ത്തകര്‍ ആസിഫ് അലിയുടെ വീടിനു നേരെ കല്ലെറിഞ്ഞതെന്നാണു പൊലീസ് പറയുന്നത്.
തൊടുപുഴ നഗരത്തിലെ മുട്ട വ്യാപാരിയുടെ പക്കല്‍ നിന്നു 4.32 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പ്രതികളെ ഇന്നലെ തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണു ആസിഫ് അലിയുടെ വീടിനു നേരെ കല്ലെറിഞ്ഞതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം നാലിനു രാത്രിയിലാണ് ആസിഫ് അലിയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. സിപിഎം നേതാവും തൊടുപുഴ നഗരസഭയുടെ മുന്‍ അധ്യക്ഷനുമായ എം.പി. ഷൗക്കത്തലിയാണ് ആസിഫ് അലിയുടെ പിതാവ്.
Discussion about this post