ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളിൽ വൈറലായ പീനട്ട് എന്ന അണ്ണാനെ പേവിഷ ബാധയാരോപിച്ച് ദയാവധത്തിന് വിധേയമാക്കിയ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നു. വിമര്‍ശനങ്ങള്‍ക്കിടെ റാബീസ് നെഗറ്റീവെന്ന് പരിശോധന ഫലവും വന്നിരിക്കുകയാണ്.
പീനട്ടിനെ പിടിച്ചെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ഇതിനോടകം വധഭീഷണി അടക്കമുള്ള ഉയർന്നു കഴിഞ്ഞു. ചൊവ്വാഴ്ചയാണ് പീനട്ടിന് പേവിഷ ബാധ ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നത്. ഇതോടെ ഇവര്‍ക്കെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമായിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ‘പീനട്ട്’ എന്ന അണ്ണാനെ ന്യൂയോർക്കിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം കൊന്നതിനെതിരെ ടെസ്ല സിഇഒ ഇലോൺ മസ്‌കും തന്റെ പ്രതിഷേധമറിയിച്ചിരുന്നു. പീനട്ട് എന്ന അണ്ണാനെ കൊല ചെയ്തത് മനസാക്ഷിയില്ലാത്തതും ഹൃദയശൂന്യമുമായ പ്രവൃത്തിയാണെന്ന് ഇലോൺ മസ്‌ക് പ്രതികരിച്ചു.
റാബിസ് പടരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആറ് ദിവസം മുമ്പ് പരിസ്ഥിതി സംരക്ഷണ വിഭാഗം പീനട്ടിനെ കൊലപ്പെടുത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. മാർക്ക് ലോംഗോ എന്ന വ്യക്തിയാണ് അണ്ണാനെ വളർത്തിയിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പീനട്ടിനെയും ഫ്രഡ് എന്ന റാക്കൂണിനെയും മാർക്ക് ലോംഗോയുടെ ഫാമിൽ നിന്നും അധികൃതർ പിടികൂടിയത്. റാബിസ് പടർത്താൻ സാധ്യതയുള്ള വന്യജീവികളെ വന്യജീവികളെ സുരക്ഷിതമല്ലാത്ത രീതിയിൽ പാർപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുട നടപടി. പിന്നീട് അധികൃതരിലൊരാളെ പീനട്ട് കടിച്ചുവെന്ന് ആരോപിച്ചാണ് അണ്ണാനെയും റാക്കൂണിനെയും കൊന്നത്.
Discussion about this post