കൊല്ലം : ആളൊഴിഞ്ഞ വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി. കൊല്ലം അരിപ്പയിലാണ് സംഭവം. ജലാലുദ്ദീൻ എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്ക് കണ്ടെത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാൻ ഉപയോഗിച്ച ശേഷം ഒളിപ്പിച്ചതാകാം എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
ഏറെ നാളായി അടച്ചിട്ടിരിക്കുന്ന വീട്ടിൽ നിന്നാണ് തേക്ക് കണ്ടെത്തിയിരിക്കുന്നത്. തേങ്ങ ശേഖരിക്കാനായി എത്തിയതായിരുന്നു വീട്ടുടമ. കുറച്ച് സമയം വിശ്രമിക്കാനായി വീട്ടിൽ കയറിയപ്പോഴാണ് കട്ടിലിലെ മെത്തക്കടിയിൽ തോക്ക് ഇരിക്കുന്നത് കാണുന്നത്. ഉടൻ തന്നെ വീട്ടുടമ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വന്യമൃഗവേട്ട നടക്കാറുണ്ട്. ഇത്തരം സംഘങ്ങളിൽപ്പെട്ടവർ ഒളിപ്പിച്ചിച്ച തോക്കായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് സംഘം തോക്ക് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. സംഭവത്തിൽ അന്വേഷണം തുടരുന്നു എന്നാണ് പോലീസ് പറയുന്നത്.
Discussion about this post