യമൻ: ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന യുഎസ് യുദ്ധക്കപ്പലുകൾ യെമൻ തീരത്ത് കടക്കുന്നതിനിടെ ഹൂതി തീവ്രവാദികളുടെ മിസൈൽ, ഡ്രോൺ ആക്രമണത്തിന് വിധേയമായതായി സ്ഥിരീകരിച്ച് പെൻ്റഗൺ യുഎസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണിനെയും രണ്ട് യുഎസ് ഡിസ്ട്രോയറുകളേയും ആക്രമിച്ചതായാണ് റിപ്പോർട്ട്. അതെ സമയം ഹൂതി വിമതരുടെ ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചതായും പെന്റഗൺ അവകാശപ്പെട്ടു.
അമേരിക്കൻ ഐക്യനാടുകളിലെ മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് (സെൻ്റ്‌കോം) സേന “ഇറാൻ പിന്തുണയുള്ള ഒന്നിലധികം ഹൂതി ആക്രമണങ്ങളെ വിജയകരമായി ചെറുത്തതായി പെൻ്റഗൺ വക്താവ് എയർഫോഴ്‌സ് മേജർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു
കുറഞ്ഞത് എട്ട് ഡ്രോണുകളെയും അഞ്ച് കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകളും മൂന്ന് കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈലുകളും ആക്രമണം ലക്‌ഷ്യം വച്ചതായി പെന്റഗൺ വ്യക്തമാക്കി. എന്നാൽ അമേരിക്കൻ കപ്പലുകൾ മിസ്സൈലുകളെ വെടിവച്ചു വീഴ്ത്തിയെന്നും കപ്പലുകൾക്ക് ഒരു വിധ കേടുപാടുകളോ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് പെൻ്റഗൺ പ്രസ് സെക്രട്ടറി എയർഫോഴ്‌സ് മേജർ ജനറൽ പാറ്റ് റൈഡർ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യെമനിലെ ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ വ്യോമാക്രമണ പരമ്പരയെ തുടർന്നായിരുന്നു ഹൂതികൾ ആക്രമണം നടത്തിയത് .
Discussion about this post