ഇടുക്കി: തേക്കടിയിലെത്തിയ ഇസ്രായേൽ സ്വദേശികളെ കടയിൽ നിന്നും ഇറക്കി വിട്ട് കടയുടമ. ഇസ്രായേൽ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കടയിൽ നിന്നും വിനോദ സഞ്ചാരികളെ ഇറക്കി വിടുകയായിരുന്നു. ഇതിനെ തുടർന്ന് സമീപ വാസികളായ മറ്റ് വ്യാപാരികൾ ഇടപെടുകയും, കടയുടമ വിനോദ സഞ്ചാരികളോട് മാപ്പ് പറയുകയുമായിരിന്നു.
കശ്മീർ സ്വദേശികൾ നടത്തുന്ന കടയിലാണ് ഇസ്രായേൽ പൗരന്മാരായ വിനോദ സഞ്ചാരികൾ എത്തിയത്. ഇവർ ഇസ്രായേൽ പൗരന്മാർ ആണെന്ന് മനസിലായതോടെയാണ് അപമാനിച്ച് ഇറക്കി വിടാൻ കടയുടമ തയ്യാറായത്. ഇസ്രായേൽ പൗരന്മാർ ആയത് കൊണ്ട് വിനോദ സഞ്ചാരികളെ ഇറക്കി വിട്ടു എന്ന് മനസിലാക്കിയതിനെ തുടർന്ന് സമീപത്തുള്ള കടക്കാർ ഇടപെടുകയായിരുന്നു.
കാര്യം എന്താണെന്ന് മനസിലായതിനെ തുടർന്ന് ക്രുദ്ധരായ പ്രദേശ വാസികൾ കുറച്ച് കടുത്ത ഭാഷയിൽ തന്നെ മറ്റ് കടയുടമയോട് ഇടപെടുകയായിരുന്നു. പ്രദേശ വാസികളായ കടക്കാർ, കശ്മീർ സ്വദേശികളോട് രൂക്ഷമായി സംസാരിക്കുന്നതും, ദേഷ്യപ്പെടുന്നതും സ്വകാര്യ മാദ്ധ്യമങ്ങൾ പുറത്ത് വിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്.
Discussion about this post