ഭാര്യ പ്രസില്ല ചാനിനോടുള്ള പ്രണയം പ്രകടിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത വ്യക്തിയാണ് മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബർഗ്. എപ്പോഴും പ്രണയാതുരനായ ഒരു ഭർത്താവായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണു താനെന്ന് പലപ്പോഴും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭാര്യ പ്രസില്ലയ്ക്കായി ഒരു ഗായകനായി മാറിയിരിക്കുകയാണ് സക്കർബർഗ്.
അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ടി-പെയ്നുമായി ചേർന്ന് സക്കർബർഗ് ഭാര്യയ്ക്കുവേണ്ടി ‘സർപ്രൈസ്’ ഗാനമൊരുക്കിയിരിക്കുകയാണ്. പാട്ടിനുവേണ്ടി താൻ നടത്തിയ തയ്യാറെടുപ്പുകളും പ്രണയകാലത്തെ ഫോട്ടോകളുമെല്ലാം അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട് സക്കർബർഗ്.
20 വർഷങ്ങൾക്കുമുമ്പ് പ്രിസില്ലയെ കോളേജിൽവെച്ച് കണ്ടുമുട്ടുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ കേട്ടിരുന്ന ‘ഗെറ്റ് ലോ’ എന്ന പാട്ടാണ് പ്രിസില്ലയ്ക്കുവേണ്ടി പാടിയിരിക്കുന്നത്. വരികൾ തന്റെ പ്രണയിനിയുടെ പേരും തങ്ങളുടെ പ്രണയകാലവുമായി ബന്ധപ്പെടുത്തി മാറ്റിയിട്ടുമുണ്ട്. തന്റെ പ്രിയതമന്റെ
പാട്ടുകേട്ട് സന്തോഷമടക്കാനാവാതെ ഇരിക്കുന്ന പ്രിസില്ലയുടെ വീഡിയോകളും ഇൻസ്റ്റഗ്രാം സ്റ്റോറിയായി സക്കർബർഗ് പങ്കുവെച്ചിട്ടുണ്ട്.
ഈ പാട്ട് തന്നെ 20 വർഷം പിന്നിലേക്ക് കൊണ്ടുപോയെന്നു പ്രിസില്ല പറയുന്നത് വീഡിയോയിൽ കേൾക്കാം. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രണയാതുരമായ കാര്യം ഇതല്ലേ’യെന്ന് ആണ് സക്കർബർഗ് ചോദിക്കുന്നത്. അതേ’യെന്ന പ്രിസില്ലയുടെ മറുപടിയും എത്രയെത്ര പ്രിയപ്പെട്ട ഓർമകളാണ് ഒരുനിമിഷം കൊണ്ട് ആ പാട്ട് തനിക്ക് സമ്മാനിച്ചതെന്നും പ്രിസില്ല വീഡിയോയിൽ പറയുന്നുണ്ട്.
നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എത്ര മനോഹരമായ പ്രണയമാണെന്ന് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
Discussion about this post