ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇൻഡിഗോയുടെ 6E812 വിമാനത്തിന് നേരെയാണ് ഭീഷണി ഉയർന്നത്. നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി റായ്പൂർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
ഭീഷണിയെ തുടര്‍ന്ന് റായ്പൂർ വിമാനത്താവളത്തിലെത്തിയ വിമാനം പരിശോധിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് കീർത്തൻ റാത്തോഡ് അറിയിച്ചു.
ഒക്‌ടോബർ 26 വരെയുള്ള 13 ദിവസത്തിനിടെ 300 ലധികം വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. എക്സ് ഉള്‍പ്പെടെയുള്ള സോഷ്യൽ മീഡിയ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരിക്കുന്നത്. ഒക്‌ടോബർ 22ന് മാത്രം ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെയും 13 വീതം വിമാനങ്ങൾ ഉൾപ്പെടെ 50 ഓളം വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post