മുംബൈ : കോൺഗ്രസ് എല്ലായ്‌പ്പോഴും സമൂഹത്തെ ജാതിയുടെ പേരിൽ വിഭജിക്കുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഈ വോട്ട് ജിഹാദിനെതിരെ ബിജെപി ധർമ്മയുദ്ധം ആണ് നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസും മഹാവികാസ് അഘാഡിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ വോട്ട് ജിഹാദ് പരീക്ഷിച്ചെന്നും ഫഡ്‌നാവിസ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള 12 സീറ്റുകളിൽ വോട്ട് ജിഹാദ് മുദ്രാവാക്യങ്ങൾ ഉപയോഗിച്ചു. ബിജെപിക്കെതിരെ വോട്ടുചെയ്യാൻ മതകേന്ദ്രങ്ങളും നേതാക്കളും അല്ലാഹുവിൻ്റെ നാമത്തിൽ സത്യവാചകം ചൊല്ലിക്കൊടുത്തുവെന്നും അദ്ദേഹം അറിയിച്ചു.
ഒരു സമൂഹം ഭിന്നിച്ചാൽ അത് നശിക്കും. ജനങ്ങളെ ജാതികളായി വിഭജിക്കാൻ കോൺഗ്രസ് തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനുള്ള കാരണം ഇതാണ്. ആരെയും പ്രത്യേകം പ്രീതിപ്പെടുത്താതെ എല്ലാവർക്കും നീതി എന്നുള്ളതാണ് ബിജെപി ഉയർത്തുന്ന മുദ്രാവാക്യം എന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.
Discussion about this post