ഒട്ടാവ: പാല് കൊടുത്ത കൈക്ക് തിരിച്ചു കൊത്തുക എന്നത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുകയാണ് കാനഡയിലെ ഖാലിസ്ഥാൻ വാദികൾ. ഇന്ത്യയെ ചീത്ത പറയുകയും, ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇന്ത്യ ആണെന്ന് ആരോപിക്കുകയും ചെയ്തതിന് ശേഷം പുതിയ എതിരാളികളെ കിട്ടിയിരിക്കുകയാണ് ഖാലിസ്ഥാൻ വാദികൾക്ക്. ഇത്തവണ മറ്റാരുമല്ല, കനേഡിയൻ പൗരന്മാരായ വെള്ളക്കാരാണ് അവരുടെ പുതിയ ശത്രുക്കൾ.
അടുത്തിടെ പുറത്തു വന്ന ഖാലിസ്ഥാൻ മാർച്ചിന്റെ വീഡിയോയിലാണ് ഖാലിസ്ഥാൻ അനുഭാവികൾ ഈ ആവശ്യവുമായി രംഗത്ത് വന്നത്. ഇവർ കാനഡക്കാരെ “അക്രമകാരികൾ” എന്ന് വിളിക്കുകയും അവരോട് “ഇംഗ്ലണ്ടിലേക്കും യൂറോപ്പിലേക്കും മടങ്ങാൻ” ആവശ്യപ്പെടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
“ഇത് കാനഡയാണ്, ഞങ്ങളുടെ സ്വന്തം രാജ്യം. നിങ്ങൾ [കനേഡിയൻമാർ] തിരികെ പോകൂ,” എന്ന് ഘോഷയാത്രയിൽ ആൾക്കാർ വിളിച്ചു പറയുന്നത് കേൾക്കാം.
എന്നാൽ ഇതിപ്പോൾ കാനഡയിൽ സാധാരമാണ് എന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഖാലിസ്ഥാനികൾ രാജ്യത്തിൻ്റെ എല്ലാ വശങ്ങളും പതുക്കെ പിടിച്ചെടുക്കുകയാനു. “ശരിയായ നിരീക്ഷണത്തിൻ്റെ അഭാവത്തിൽ, ഈ ഗ്രൂപ്പുകൾ നാട്ടുകാരായ കാനഡക്കാരുടെയും നിയന്ത്രണം ഇപ്പോൾ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്, അവർ വ്യക്തമാക്കി.
Discussion about this post