സിനിമ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നയൻതാര. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കൊണ്ട് സിനിമയില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന സ്ഥാനവും നയൻതാര ഇതിനോടകം നേടിയെടുത്തു കഴിഞ്ഞു. അഭിനയിച്ച എല്ലാ ഭാഷകളിലും താര പദവി സ്വന്തമാക്കിയ നടിയാണ് നയൻതാര.
സിനിമയെ വെല്ലുന്ന അത്രയും ആഡംബരമായ വിവാഹമായിരുന്നു നയൻതാരയുടെ. സംവിധായകൻ വിഘ്‍നേശ് ശിവനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.
ഇപ്പോഴിതാ നയൻതാരയുടെ വിവാഹ ദൃശ്യങ്ങളടക്കം ഒടിടിയില്‍ ഡോക്യൂമെന്ററിയായിരിക്കുകയാണ്. വിവാഹ സമയത്ത് തന്നെ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സിന് വിറ്റിരുന്നു. ഇപ്പോഴിതാ ഡോക്യുമെന്റററിയുടെ പുതിയ ടീസര്‍ പുത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
വിഘ്‍നേശ് ശിവനുമായി പ്രണയത്തിലായത് എങ്ങനെയെന്ന് നയൻതാര വീഡിയോയില്‍ പറയുന്നുണ്ട്. പോണ്ടിച്ചേരിയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗില്‍ വച്ചാണ് ആദ്യമായി വിക്കിയെ ശ്രദ്ധിക്കുന്നത്. തനിക്ക് ഷോട്ടിനാല്‍ അവിടെ റോഡിലിരിക്കുകയായിരുന്നു. വിക്കി അപ്പോള്‍ ഏതോ ഒരു ഷോട്ട് എടുത്തുകൊണ്ടിരിക്കുകയായിരുന്നു.
എന്താണ് കാരണമെന്ന് തനിക്കറിയില്ല. എന്തോ ഒരു കാരണത്താല്‍ താൻ അവനെ നോക്കി. അവൻ ഭയങ്കര ക്യൂട്ടാണെന്ന് തനിക്ക് തോന്നി. അവൻ എല്ലാം വിശദീകരിക്കുന്നതും ഒരു സംവിധായകൻ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധിച്ചുവെന്നും നയൻതാര പറയുന്നു.
തങ്ങളുടെ പ്രണയത്തെ കുറിച്ച് വിഘ്‍നേശ് ശിവനും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ നയൻതാര തന്നോട് സെറ്റ് മിസ് ചെയ്യും എന്ന് പറഞ്ഞു. തനിക്ക് സെറ്റ് മിസ് ചെയ്യുമെന്ന് താന്‍ തിരിച്ച് പറഞ്ഞു. കള്ളം പറയാൻ ശ്രമിക്കുകയല്ല. ഏതൊരു ആണ്‍കുട്ടിയും സുന്ദരിയായ പെണ്‍കുട്ടിയെ എന്തായാലും നോക്കും. എന്നാല്‍, അങ്ങനെ നയൻതാരയെ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post