വീട്ടിൽ ഒരു കാർ എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പണം സ്വരൂപിച്ച് ഒരു കാർ വീട്ടിലെത്തിച്ചാൽ മാത്രം പോരാ അത് നല്ലത് പോലെ സൂക്ഷിക്കുകയും വേണം. കാർ എപ്പോഴും കഴുകി വൃത്തിയാക്കുന്നതിനോടൊപ്പം കാറിൽ എലികളും അണ്ണാനും പോലുള്ള ജീവികൾ കയറാതെയും നോക്കണം. കാരണം എലി കാറിൽ കയറിയാൽ പിന്നെ വയറിംഗ് സംവിധാനങ്ങളെല്ലാം കരണ്ട് നശിപ്പിച്ചേക്കാം. എലികൾക്ക് കാർ കാബിന്റെയും ഹുഡിന്റെയുമൊക്കെ അടിയിൽ അത്യാവശ്യം ചൂടുകിട്ടുന്ന സ്ഥലങ്ങളിൽ കൂടാനാണ് ഇഷ്ടം. വാഹനത്തിനുള്ളിൽ കയറിയാൽ സുപ്രധാന ഭാഗങ്ങളും ഘടകങ്ങളും അവർ നശിപ്പിക്കുന്നു. വയർ, പ്ലാസ്റ്റിക് പാനൽ, മെയിൻ പൈപ്പ് ലൈൻ തുടങ്ങിയവ കേടുവരുത്തും.
വാഹനം പുറത്ത് പാർക്ക് ചെയ്യുമ്പോഴാണ് സാധാരണയായി ഈ പ്രശ്നം ഉണ്ടാകുന്നത്. എലി മാത്രമല്ല, ചിലപ്പോൾ പാമ്പും അണ്ണാനും വരെ കാറിൽ കയറും. ഇവ ഒഴിവാക്കുന്നതിന് സുരക്ഷിതമായ പാർക്കിംഗ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുക മാത്രമാണ് പോംവഴി. എലികൾക്ക് പുല്ലുകളും സസ്യങ്ങളുമാണ് ഇഷ്ടം. പുല്ലുകളും മരങ്ങൾ നിറഞ്ഞ പ്രദേശത്തോ മറ്റോ വാഹനം പാർക്ക് ചെയ്താൽ എലികൾ കയറിക്കൂടാൻ സാധ്യത കൂടുതലാണ്.
കേബിളുകൾ കടിച്ചുമുറിക്കുക, പ്ലാസ്റ്റിക് ഭാഗങ്ങൾ നശിപ്പിക്കുക, ഇന്ധന പൈപ്പിൽ തുളയിടുക എന്നിവയാണ് ചെറുജീവികൾ ചെയ്യുന്നത്. ടാങ്കിൽ നിന്ന് എൻജിനിലേക്ക് ഇന്ധനം പോകുന്ന പൈപ്പിലെ റബർ ഭാഗം വണ്ടുകൾ കുത്തിത്തുളയ്ക്കും. ഇതിലൂടെ ഇന്ധനം ചോരുകയും വാഹനം സ്റ്റാർട്ടാക്കുമ്പോൾ തീപിടിക്കാനുള്ള സാദ്ധ്യതയുണ്ടാവുകയും ചെയ്യുന്നു.
ഇരുട്ടിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ജീവികളാണ് എലികൾ. അതുകൊണ്ടുതന്നെ വെളിച്ചമില്ലാത്തിടത്ത് പാർക്കു ചെയ്യുന്ന കാറുകളിൽ അവർ മാളങ്ങൾ കണ്ടെത്തും. കാറിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം പലർക്കുമുണ്ട്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഭക്ഷണവുമെല്ലാം എലികളെ കാറിലേക്ക് ആകർഷിക്കും. അതുകൊണ്ടുതന്നെ കാറിൽ ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.എലികളെ ഓടിപ്പിക്കാൻ പറ്റിയ വഴിയായി പുകയില നിരവധി പേർ ഉപയോഗിക്കാറുണ്ട്. കാറിലെ എഞ്ചിനോട് ചേർന്നും മറ്റും പുകയില വെക്കുന്നത് എലികളെ ഓടിക്കും.പെട്രോളിലെ എഥനോളിന്റെ സാന്നിധ്യമാണ് വണ്ടുകളെ ആകർഷിക്കുന്നത്. അഴുകുന്ന തടികളിൽ കടന്നുകയറി ദ്വാരങ്ങളുണ്ടാക്കുന്ന ഈ വണ്ട് അതേ തരത്തിലാണു റബർ പൈപ്പുകളും തുരക്കുന്നത്.
കുരുമുളക് സ്പ്രേ, കീടനാശിനികൾ തളിക്കുക എലി, അണ്ണാൻ എന്നിവയ്ക്ക് കയറാവുന്ന ഭാഗങ്ങൾ വലകൊണ്ട് അടയ്ക്കുക
Discussion about this post