ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ വന്‍കരകളില്‍ വിരാജിച്ചിരുന്ന മാംസാഹാരികളായ ഭീമന്‍ പക്ഷികളെ ഒടുവില്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഈ ഭീകര പക്ഷികളൊന്നിനെ തെക്കേ അമേരിക്കയില്‍ നിന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
കൊളംബിയയില്‍ നിന്നാണ് ഈ പക്ഷിയുടെ കാലിലെ എല്ല് കണ്ടെത്തിയത് പഠിച്ചാണു ഗവേഷകര്‍ പുതിയ നിഗമനങ്ങളിലെത്തിയത്. ഏകദേശം 1.2 കോടി വര്‍ഷം മുന്‍പാണത്രേ ഈ ജീവികള്‍ ഭൂമിയില്‍ ജീവിച്ചിരുന്നത്. ഇതിന് 8 അടി വരെ നീളമുണ്ട്. 156 കിലോ വരെ ഭാരവും ഉണ്ടെന്നാണ് ഗവേഷകരുടെ അനുമാനം.
ലാ വെന്റ ജയന്റ് എന്നാണ് തല്‍ക്കാലം ഈ പക്ഷിയെ വിശേഷിപ്പിക്കുന്നത്. 5 കിലോ മുതല്‍ 100 കിലോ വരെ ഭാരമുള്ളവ അക്കൂട്ടത്തിലുണ്ട്. ലോകത്തിലെ ആദ്യ പക്ഷിയായി കരുതപ്പെട്ടത് ആര്‍ക്കയോപ്‌ടെറിക്‌സുകളെയാണ്. ദിനോസറുകളും ഇന്നത്തെക്കാലത്തെ പക്ഷികളും തമ്മിലുള്ള കണ്ണിയായാണ് ആര്‍ക്കയോപ്ടെറിക്സ് അറിയപ്പെട്ടിരുന്നത്. പക്ഷികളുടെയും ഉരഗങ്ങളുടെയും സവിശേഷതകള്‍ ഇവയില്‍ കാണാം.
പറവേസ് എന്ന ദിനോസര്‍ ഗ്രൂപ്പില്‍ നിന്നാണത്രേ ആദ്യ പക്ഷികള്‍ വന്നത്. 1860ല്‍ ജര്‍മനിയില്‍ കണ്ടെത്തപ്പെട്ട ഈ പക്ഷികള്‍ ഊര്‍വോജെല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. യഥാര്‍ഥ പക്ഷി, ആദ്യ പക്ഷി എന്നൊക്കെയാണ് ആ വാക്കിന്റെ അര്‍ഥം. എന്നാല്‍ ആര്‍ക്കയോപ്ടെറിക്സിനു മുന്‍പും പക്ഷികള്‍ ഉണ്ടായിരുന്നെന്നാണ് ഗവേഷകര്‍ പറയുന്നത്.
Discussion about this post