ഡല്‍ഹി: ട്വിറ്ററില്‍ സ്വീകരിച്ച പരാതിയില്‍ നടപടി സ്വീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇറ്റലിയില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന ഇന്ത്യക്കാരിക്ക് സുഷമ സഹായം വാഗ്ദാനംചെയ്തു. സഹോദരി വിദേശത്ത് ഗാര്‍ഹിക പീഡനം അനുഭവിക്കുകയാണെന്ന് ട്വിറ്ററിലൂടെ സഹോദരന് പരാതിപ്പെട്ടതിന് മറുപടിയായാണ് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സുഷമ വാക്കുനല്‍കിയത്.
ഗുര്‍മുഖ് സിങ് എന്ന യുവാവാണ് തന്റെ സഹോദരി സുഖ്വീന്ദര് കൗര്‍ ഇറ്റലിയില്‍ ഗാര്‍ഹിക പീഡനം നേരിടുന്നതായി സുഷമയ്ക്ക് ട്വീറ്റ് ചെയ്തത്.
ഇന്ത്യന്‍ വക്താവ് സുഖ്വീന്ദര് കൗറുമായി സംസാരിച്ചതായും സഹോദരിയുടെ പ്രശ്നത്തില്‍ ഇടപെടാന്‍ എംബസിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
Discussion about this post