മലയാളികളുടെ ഇഷ്ടപ്പെട്ട താരമാണ് സ്വാസിക, സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിപ്പിച്ച നടിയെ തേടി നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും എത്തിയിരുന്നു. ലബ്ബർ പന്ത് എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി സ്വാസികയിപ്പോൾ. തമിഴകത്ത് അടുത്ത കാലത്ത് വന്ന ഏറ്റവും ശ്രദ്ധേയ സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് സ്വാസികയ്ക്ക് ലബ്ബർ പന്തിലൂടെ ലഭിച്ചത്. അമ്മ വേഷം കൈയടക്കത്തോടെ നടി ചെയ്തു. സ്വാസികയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ലബ്ബർ പന്തിലെ യശോദ.
ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ ഡബ്ല്യൂസിസിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഡബ്ല്യുസിസി അംഗങ്ങൾ സംസാരിക്കുന്നതെന്നാണ് സ്വാസിക പറയുന്നു. ഡബ്ല്യുസിസിയിലെ ആൾക്കാരൊക്കെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഈ അടിസ്ഥാന സൗകര്യങ്ങൾ ജൂനിയർ ആർട്ടിസ്റ്റിന് അവർക്ക് ചെയ്ത് കൊടുക്കാം. പ്രൊഡ്യൂസർ തന്നെ ചെയ്യണം എന്ന നിർബന്ധം ഇല്ല. ഞാൻ നായികയാണെങ്കിൽ ഡബിൾ ഡോർ കാരവാനായിരിക്കും എനിക്ക് കിട്ടുക. എനിക്ക് വേണമെങ്കിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഡ്രസ് മാറാനും ബാത്ത്‌റൂമിൽ പോകാനും സൗകര്യം ചെയ്ത് കൊടുക്കാം. അത് തെറ്റല്ല. പക്ഷെ ഈ പറയുന്ന ആർട്ടിസ്റ്റുകൾ അത് ചെയ്യുന്നത് ഞാനിത് വരെ കണ്ടിട്ടില്ല.ഞാൻ ക്യാരക്ടർ ആർട്ടിസ്റ്റായാണല്ലോ മിക്ക ലൊക്കേഷനിലും പോയത്. അവിടെ എവിടെയും നായിക നടിമാർ വേറൊരു നടിയോട് ഇവിടെ നിന്ന് ഡ്രസ് മാറിക്കോ, ബാത്ത് റൂം ഉപയോഗിച്ചോളൂ എന്ന് പറയുന്നത് ഞാനിത് വരെയും കണ്ടിട്ടില്ലെന്ന് സ്വാസിക പറയുന്നു.
നായികയുടെ കാരവാനാണ് അവിടെ ആരും പോകരുതെന്ന സംസാരമാണ് പുറത്ത് നടക്കുന്നത്.കാരവാൻ വിശ്രമിക്കാനാണ്. പണ്ട് കാരവാനില്ലാത്തപ്പോഴും നമ്മൾ ഇതൊക്കെ ചെയ്തിരുന്നതാണെന്നും സ്വാസിക ചൂണ്ടിക്കാട്ടി. നടി ഉർവശിയെ പ്രശംസിച്ചും സ്വാസിക സംസാരിച്ചു. ഉർവശി മാമിന്റെ കൂടെ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമ ചെയ്തിരുന്നു. അവർ ആൾക്കാരെ സ്വീകരിക്കുന്ന രീതിയുണ്ട്. ഉർവശി മാമിന്റെ കാരവാൻ എപ്പോഴും തുറന്നിരിക്കും. അവിടെ ചെന്നിരുന്ന് സംസാരിക്കാം. വാഷ്‌റൂം യൂസ് ചെയ്യാം. വസ്ത്രം മാറാം.അവർ ആ സമയത്ത് വന്നത് കൊണ്ടായിരിക്കാം കാരവാൻ എന്നത് അവർക്ക് വലിയ സംഭവമല്ലാത്തത്. ഇപ്പോഴത്തെ ആൾക്കാർക്ക് കാരവാൻ വേണം, ഇന്നോവ കാർ വേണം, ഒരു കാറിൽ ഒറ്റയ്ക്ക് പോകണം. അതൊക്കെ ഭയങ്കര സംഭവമായാണ് ഇപ്പോഴത്തെ ആൾക്കാർ കാണുന്നതെന്ന് സ്വാസിക പറഞ്ഞു.
Discussion about this post