തൃശൂർ: തളിക്കുളം ഹഷിത വധക്കേസിൽ പ്രതിയായ ഭർത്താവ് മുഹമ്മദ് ആസിഫിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹാഷിദയെ (24) വെട്ടി കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്തറ വീട്ടിൽ മുഹമ്മദ് ആസിഫ് അസീസിനെതിരെ ശിക്ഷ വിധിച്ചത്. ഇരിങ്ങാലക്കുട അഡീഷണഷൽ ജില്ലാ സെഷൻസ് ജഡ്ജി എൻ വിനോദ് കുമാർ ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഹാഷിദയുടെ മക്കൾക്ക് നൽകണമെന്നും കോടതി വിധിച്ചു.
ഇന്നലെയാണ് പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 2022 ആഗസ്റ്റ് 20 വൈകീട്ട് 6 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബന്ധുക്കളുമായി ഹഷിതയുടെ വീട്ടിലെത്തിയ മുഹമ്മദ് ആസിഫ് മുറിയിൽ കടന്ന് ബാഗിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കൊലപാതകം നടത്തുകയായിരുന്നു. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് 19 ദിവസം മാത്രം ആയ സമയത്താണ് ഹഷിതയെ കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ഓടിച്ചെന്ന ഹഷിതയുടെ പിതാവ് നൂറുദ്ദീനെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കൃത്യം നടത്തി കടപ്പുറത്ത് കൂടി ഓടിയ പ്രതി കടലിൽ ചാടി എന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. പിന്നീട് പ്രതി കടന്നു കളഞ്ഞതാണെന്ന് പോലീസിന് വ്യക്തമായി. 50 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. കേസിൽ 58 സാക്ഷികളെയും 97 രേഖകളും 27 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
Discussion about this post