ഉപഭോക്താക്കളുടെ മനസറിഞ്ഞ് കിടിലൻ ഓഫറുമായി ജിയോ വീണ്ടും.റീചാർജ് പ്ലാനിലെ കിടിലൻ ഡാറ്റ ഓഫറാണ് റിലയൻസ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തേക്ക് കൂടുതൽ ഡാറ്റ വേണ്ടവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ റീചാർജ് പ്ലാൻ. 11 രൂപയുടെ ഓഫറാണ് കിടിലൻ. കുറഞ്ഞ സമയത്തേക്ക് കൂടുതൽ ഡാറ്റ ആഗ്രഹിക്കുന്നവർക്ക് ഇതിലും ഗംഭീരമായ പ്ലാൻ അടുത്തെങ്ങും വേറെ കിട്ടില്ല.
ഇതിൽ നിങ്ങൾ 11 രൂപ നൽകിയാൽ 10 ജിബി ഡാറ്റയാണ് നിങ്ങൾക്ക് ലഭിക്കുക. എന്നാൽ കാലാവധി കേവലം ഒരു മണിക്കൂർ മാത്രമായിരിക്കും. അതുകൊണ്ട് തന്നെ ഈ ഡാറ്റ പിന്നീടുള്ള സമയത്തേക്ക് മാറ്റി വയ്ക്കാം എന്ന് വിചാരിച്ചാൽ അത് മണ്ടത്തരമാവും. ആക്റ്റീവ് സർവീസ് വാലിഡിറ്റിയിൽപ്പെടുന്ന റീച്ചാർജ് പ്ലാനല്ല ഇത്. 4ജി ഡാറ്റ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഈ പ്ലാനിനെ ഡാറ്റ ബൂസ്റ്ററായി കണക്കാക്കാം. ആക്റ്റീവ് സർവീസ് വാലിഡിറ്റിയുള്ള മറ്റേതെങ്കിലും പ്ലാൻ നിലവിലുള്ളവർക്കാണ് 11 രൂപയ്ക്ക് റീച്ചാർജ് ചെയ്യാനാവുക. 5ജി ഉപഭോക്താക്കൾക്ക് ഇത്തരം ഡാറ്റ ബൂസ്റ്ററുകൾ ആവശ്യമായി വരാറില്ല.
അതേസമയം, ഒരു ദിവസത്തെ കാലാവധിയിൽ 25 ജിബി 4ഏ ഡാറ്റ വാഗ്ദാനം ചെയ്യുന്ന ആഡ്-ഓൺ പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഉയർന്ന ക്വാളിറ്റിയിൽ സിനിമകളും, തത്സമയ കായിക പരിപാടികളും കാണുന്നവർക്ക് ഇത് അനുയോജ്യമാണ്.
Discussion about this post