മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഓർമ്മക്കുറവാണെന്ന് പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ കോൺഗ്രസ് സംഘടിപ്പിട്ട റാലിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ പരിഹാസം. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുമ്പോൾ ഇപ്പോൾ ഓർമ്മവരുന്നത് എന്നും രാഹുൽ കളിയാക്കി.
ഓർമ്മക്കുറവിനെ തുടർന്ന് ജോ ബൈഡൻ യുക്രെയ്ൻ പ്രധാനമന്ത്രി വ്‌ളാഡിമിർ സെലൻസ്‌കിയെ റഷ്യൻ പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇത് ഉദ്ദരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം. തന്റെ സഹോദരി അടുത്തിടെ പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടിരുന്നുവെന്ന് രാഹുൽ പറഞ്ഞു. അടുത്തിടെയായി പ്രധാനമന്ത്രി പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബുദ്ധി നശിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ഇതേക്കുറിച്ച് അറിയില്ല. ചിലപ്പോൾ ഓർമ്മ ശക്തി നഷ്ടമായിട്ടുണ്ടാകാം. ജോ ബൈഡനെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുമ്പോൾ ഓർമ്മവരിക. അദ്ദേഹം യുക്രെയ്ൻ പ്രധാനമന്ത്രിയെ റഷ്യൻ പ്രധാനമന്ത്രിയെന്നാണ് അഭിസംബോധന ചെയ്തത്.
കഴിഞ്ഞ ഒരു വർഷക്കാലമായി ബിജെപിയാണ് ഭരണഘടനയെ ആക്രമിക്കുന്നത്. എന്നാൽ കോൺഗ്രസ് ഭരണഘടനയെ ആക്രമിക്കുന്നുവെന്നാണ് അദ്ദേഹം വേദികളായ വേദികൾ മുഴുവൻ പ്രസംഗിക്കുന്നത്. ഇത് മറവി അല്ലാതെ വേറെ എന്താണ് എന്നും രാഹുൽ പറഞ്ഞു.
Discussion about this post