അങ്കാറ: കളിക്കളത്തില്‍ മര്യാദ വിടുന്ന കളിക്കാരെ റഫറിമാര്‍ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കാറുണ്ട്. എന്നാല്‍, റഫറിയെ ചുവപ്പ് കാര്‍ഡ് കാണിക്കുന്ന കളിക്കാരനുമുണ്ടായി. തുര്‍ക്കി സൂപ്പര്‍ ലീഗില്‍ ട്രാബ്‌സോന്‍സ്‌പൊര്‍ ഗലാറ്റസാരെ മത്സരത്തിനിടെയാണ് എല്ലാവരെയും അമ്പരപ്പിച്ച് കളിക്കാരന്‍ റഫറിക്ക് ചുവപ്പ് കാര്‍ഡ് കണിച്ചത്.
സഹതാരത്തെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറി ഡെനിസ് ബിറ്റ്‌നലിനെയാണ് ട്രാബ്‌സോന്‍സ്‌പൊര്‍ താരമായ സാലിഹ് ഡര്‍സന്‍ ചുവപ്പ് കാര്‍ഡ് കാണിച്ചത്. ചുവപ്പ് കാര്‍ഡ് തട്ടിപ്പറിച്ച് മര്യാദകേട് കാട്ടിയ ഡര്‍സനെ പുറത്താക്കി റഫറി തിരിച്ചടിച്ചതോടെ സാലിഹിന് കളം വിടേണ്ടി വന്നു.
റഫറിയെ പുറത്താക്കിയ സാലിഹിനെതിരെ വിലക്ക് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കയ്യാങ്കളിയില്‍ മുങ്ങിയ മത്സരത്തില്‍ മൂന്ന് ട്രാബ്‌സ്‌പൊന്‍സ്‌പൊര്‍ താരങ്ങളാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ജര്‍മ്മന്‍ താരം ലൂക്കാസ് പൊഡോള്‍സ്‌കി ഗലാറ്റസാരെ ടീമിലുണ്ടായിരുന്നു.
https://youtu.be/dQHqq4g-NyI
Discussion about this post