തിരുവനതപുരം: സന്ദീപ് വാര്യർ കോൺഗ്രസിൽ വന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ” സന്ദീപിനെ ബലമായി കൊണ്ടുവന്നതല്ല, ഇങ്ങോട്ട് താത്‌പര്യപ്പെട്ട് വന്നതാണ്. ബിജെപിയെ ദുർബലമാക്കാനുള്ള അവസരം കോൺഗ്രസ് മുതലാക്കി. എന്ത് സ്ഥാനം നൽകണമെന്നതിൽ തീരുമാനം ആയിട്ടില്ല. സന്ദീപിനെ ആരും കോൺഗ്രസിൽ കെട്ടിയിട്ടിട്ടില്ല. ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിച്ചാൽ സന്ദീപിനെ കൂടെനിർത്തും’- സുധാകരൻ പറഞ്ഞു.
സ്ഥാനമാനങ്ങൾ കൊടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല എന്നാണ് കെ പി സി സി പ്രസിഡന്റ് പറയുന്നതെങ്കിലും ഒറ്റപ്പാലം സീറ്റാണ് ധാരണയായിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം സന്ദീപ് വാര്യരുമായുള്ള ഡീൽ ഏതാണ്ട് അവസാന നിമിഷം മാത്രമാണ് കെ സുധാകരൻ പോലും അറിഞ്ഞത്. കാര്യങ്ങൾ മുഴുവനായും നടത്താൻ മുൻകൈ എടുത്തത് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരിന്നു.
Discussion about this post