രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഫോണ്‍ നോക്കുന്നവരാണോ. ഇവരെ കാത്ത് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ കാത്തിരിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ് തുടങ്ങിവയാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇത് പിന്നാലെ മാരകമായി കാഴ്ച്ച തന്നെ പോകുന്ന അവസ്ഥയിലെത്താം.
കാരണം സ്‌ക്രീന്‍ ടൈം ഏറ്റവുമധികം പണികൊടുക്കുന്നത് കണ്ണുകള്‍ക്കാണ്. ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഇമചിമ്മാതെ നോക്കിയിരുന്നാല്‍ ക്ണ്ണുകള്‍ക്ക് കേടുവരുമെന്ന് തീര്‍ച്ച.
ഇമചിമ്മാതെ ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരുന്നാല്‍ . കണ്‍തടങ്ങള്‍ വരളാനും വേദനയുണ്ടാകാനും ഇത് കാരണമാകും. ശീതീകരിച്ച മുറിയില്‍ ദീര്‍ഘനേരം ഇരിക്കുന്നതും ഫാനിന് ചുവട്ടില്‍ ഇരിക്കുന്നതുമെല്ലാം പ്രശ്‌നം രൂക്ഷമാക്കും.
ഈ അവസ്ഥ വരാതിരിക്കാന്‍ മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അത് കണ്ണില്‍ നിന്ന് പരമാവധി രണ്ടടി അകലമെങ്കിലും പാലിക്കുന്നതാണ് നല്ലത്, മുറിയിലെ വെളിച്ചത്തിനനുസരിച്ച് ഫോണിലെ വെളിച്ചം ക്രമീകരിക്കണം, രാവിലെ ഉണര്‍ന്ന ഉടന്‍ ഫോണ്‍ നോക്കുന്ന ശീലം വേണ്ട.
Discussion about this post