അടുത്തിടെയാണ് തിക്കിതിരക്കി ട്രെയിനില്‍ നിന്നിറങ്ങാന്‍ പരിശ്രമിക്കവേ പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണ യുവാവിന്റെ വീഡിയോ വൈറലാകുന്നത്. നിരവധി പേരാണ് ഈ വീഡിയോയിലെത്തി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇപ്പോഴിതാ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്രക്കാരെ എമര്‍ജന്‍സി വിന്‍ഡോ വഴി തീവണ്ടിക്കുള്ളിലേക്ക് തിക്കി കയറ്റുന്ന ചുമട്ടുതൊഴിലാളിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ചുമട്ടുസാധനങ്ങളോട് ഇടപെടുന്നത് പോലെ തന്നെ പുരുഷന്‍മാരേയും സ്ത്രീകളേയും കുട്ടികളേയും ഇയാള്‍ തീവണ്ടിക്കുള്ളിലേക്ക് എടുത്തുകയറ്റുന്നതാണ് വീഡിയോയിലുള്ളത്. ഒപ്പം ലഗേജുകളും വിന്‍ഡോ വഴി ഇയാള്‍ ഉള്ളിലേക്ക് എറിയുന്നുണ്ട്. എന്തായാലും എക്‌സില്‍ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വലിയ ശ്രദ്ധ നേടി.
വൈറലായതിനൊപ്പം വീഡിയോയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ കമന്റ് ചെയ്തു. ഇതാണോ കൂലി നമ്പര്‍ വണ്‍ എന്ന് ചിലര്‍ ചോദിച്ചു. നല്ല തിരക്കുള്ള സമയമായതിനാലാകാം സീറ്റ് പിടിക്കാനായി ചുമട്ടു തൊഴിലാളി ഈ സാഹസത്തിന് മുതിര്‍ന്നതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Coolie No. 1️⃣ 😲👏🫡 pic.twitter.com/iPKytdonAE
— HasnaZarooriHai🇮🇳 (@HasnaZaruriHai) November 16, 2024
Discussion about this post