പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്ട്രീയം ഞെട്ടലോടെ കേട്ട ഒരു വാർത്തയായിരുന്നു ബി ജെ പി വക്താവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയ വാർത്ത. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും, പാലക്കാട് സ്ഥാനാർഥി കൃഷ്ണകുമാറിന്റെ അവഗണന കൊണ്ടുമാണ് താൻ ബി ജെ പി വിടുന്നത് എന്നാണ് സന്ദീപ് വാര്യർ പറഞ്ഞിരുന്നത്. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദീപ് വാര്യർ വിമർശിച്ചിരുന്നു. മോദി ഭിന്നിപ്പിന്റെ രാഷ്ട്രീയം ആണ് പറയുന്നതെന്നും, പര മത വിധ്വെഷം കാരണമാണ് താൻ ബി ജെ പി വിടുന്നത് എന്നുമാണ് സന്ദീപ് വാര്യർ പറഞ്ഞത്.
എന്നാൽ സന്ദീപ് വാര്യർ പാർട്ടി വിട്ടത് ബി ജെ പി യെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും, മറിച്ച് പ്രവർത്തകർക്കിടയിൽ പുതിയ ഉണർവ് ആയിരിക്കുകയും ആണെന്നാണ് സ്വകാര്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പാലക്കാടിലെ ബി ജെ പി പ്രവർത്തകർ ഈ കാര്യം വ്യക്തമാക്കിയത്.
സന്ദീപ് വാര്യർ വിഷയം ഒരു വിഷയമേ അല്ല. ഒരു ഊർജ്ജമാണ് കിട്ടിയിരിക്കുന്നത് സന്ദീപ് വാര്യർ പോയതിലൂടെ. സന്ദീപ് വാര്യർ പോയത് ഗുണമായി. പ്രവർത്തകർക്കിടയിൽ ആവേശം കൂടി, എന്നിങ്ങനെയാണ് പ്രതികരണം വന്നിരിക്കുന്നത്. സീറ്റിനു വേണ്ടിയിട്ടാണ് സന്ദീപ് വാര്യർ പാർട്ടിയിൽ വന്നതെന്ന് മനസിലായി. അല്ലാതെ അയാളുടെ ആത്മാർത്ഥത കൊണ്ടല്ല. അത് കൊണ്ട് തന്നെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടെങ്കിൽ നീങ്ങി കിട്ടി. അതുകൊണ്ട് തന്നെ പതിവിലധികം ഉണർവിലാണ് ജനങ്ങൾ എന്നാണ് പൊതുവിൽ ബി ജെ പി പ്രവർത്തകരുടെ അഭിപ്രായം പുറത്ത് വരുന്നത്.
Discussion about this post