സമത്വ മുന്നേറ്റ യാത്രയ്ക്കിടയില്‍ ആലുവയില്‍ വെച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസംഗം മത സ്പര്ദ്ധയുണ്ടാക്കുന്നതാണെന്ന് പൊലീസ്. ഇത് സാധൂകരിയ്ക്കുന്ന സാക്ഷി മൊഴികളും തെളിവുകളും ലഭിച്ചു. പ്രോസിക്യൂഷന് അനുമതി ലഭിച്ചാലുടന്‍ കേസില്‍ കുറ്റപത്രം സമ്മര്പ്പിയ്ക്കുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിയ്ക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയതിനെ വിമര്‍ശിച്ചായിരുന്നു വെളളാപ്പള്ളിയുടെ പ്രസംഗം. മുസ്ലിമായതുകൊണ്ട് സര്‍ക്കാര്‍ സഹായ വാഗ്ദാനം ചെയ്തതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇത് വിവാദമാവുകയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് ഉള്‍പ്പെടെയുള്ളവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Discussion about this post