എറണാകുളം: കൊച്ചി നഗരത്തിൽ രാസ ലഹരിയുമായി ദമ്പതികൾ അറസ്റ്റിൽ. മുണ്ടംവേലി കാളിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ ഭാര്യ മരിയ ടെസ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഉച്ചയോടെയായിരുന്നു സംഭവം. ഇവർ ലഹരി വിൽപ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. തോപ്പുംപടി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്നും 20 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
Discussion about this post