ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ ഗോദ്ര കൂട്ടക്കൊലയെ ആസ്പദമാക്കി നിർമ്മിച്ച് ചിത്രം ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സഅമിത് ഷാ. സത്യം ഒരുനാൾ വെളിച്ചത്ത് വരുമെന്ന് അമിത് ഷാ വ്യക്തമാക്കി . സമാനതകളില്ലാത്ത ധൈര്യത്തോടെ ആവാസവ്യവസ്ഥയെ ധിക്കരിക്കുകയും നിർഭാഗ്യകരമായ എപ്പിസോഡിന്റെ പിന്നിലെ
സബർമതി റിപ്പോർട്ട് സത്യത്തെ പകൽ വെളിച്ചത്തിൽ തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. സബർമതി റിപ്പോർട്ട് എന്ന സിനിമ സമാനതകളില്ലാത്ത ധൈര്യത്തോടെ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു. എത്ര ശ്രമിച്ചാലും സത്യത്തെ എന്നെന്നേക്കുമായി ഇരുട്ടിൽ മറയ്ക്കാൻ കഴിയില്ല എന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു.
ഗോദ്രാ കൂട്ടക്കൊലയുടെയും ഇതിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങളുടെയും സത്യം എന്തെന്ന് വ്യക്തമാക്കുന്ന സിനിമയാണ് ദി സബർമതി റിപ്പോർട്ട് എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റായ പ്രചാരണങ്ങൾക്ക് ഒരിക്കലും അധികം ആയുസ് ഉണ്ടാകാറില്ല. ഇവയ്ക്ക് ഒരു നിശ്ചിത സമയത്തേയ്ക്ക് മാത്രമാണ് നിലനിൽപ്പ് ഉള്ളത്. സത്യം പുറത്തുവരുന്നത് എല്ലായ്പ്പോഴും നല്ലതാണ്. അതും ആളുകൾക്ക് കാണാൻ കഴിയുന്ന മാർഗ്ഗത്തിലൂടെ ആകുമ്പോൾ ഏറ്റവും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ധീരജ് സർണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിക്രാന്ത് മാസെ, റാഷി ഖന്ന, റിധി ദോഗ്ര എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ റിലിസ് ചെയ്തത്. സിനിമ ആദ്യദിനം 1.69 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്.
Discussion about this post