കോഴിക്കോട്: സംഘപരിവാറിനെ ഒരു ആശയമായിട്ടാണ് കാണുന്നതെന്നും. അങ്ങനെ നോക്കിയാൽ പിണറായി വിജയനെക്കാൾ വലിയ സംഘി കേരളത്തിൽ ഇല്ലെന്നും വ്യക്തമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി.അതെ സമയം മനുഷ്യനെ സ്നേഹിക്കുകയും മനുഷ്യരുടെ കൂടെ നില്‍ക്കുകയും ചെയ്യുന്ന വളരെ ലിബറലായ ഒരു കാഴ്ചപ്പാടിനെയാണ് നമ്മള്‍ ലെഫ്റ്റ് എന്ന് വിളിക്കുന്നതെന്നും . സിപിഎം ഇപ്പോള്‍ അതല്ലാതായി എന്നും കെ എം ഷാജി പറഞ്ഞു.
മുനമ്പം പോലൊരു സെൻസിറ്റീവ് വിഷയത്തിൽ മതേതരത്വത്തിന് വേണ്ടി നില കൊള്ളുന്ന സാദിഖലി തങ്ങളെ പ്രതിചേര്‍ത്ത് മാറ്റിനിര്‍ത്താനുള്ള ശ്രമം തിരഞ്ഞെടുപ്പിന് വേണ്ടി എന്തും ചെയ്യാം എന്നുള്ള പിണറായി വിജയൻറെ മനസ്സിനെയാണ് കാണിക്കുന്നത്. ഈ കാഴ്ചപ്പാട് അദ്ദേഹത്തെ നയിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ ഇങ്ങനെ വിളിക്കേണ്ടി വരുന്നത്. സംഘി എന്നാല്‍ ആര്‍.എസ്. എസ്. മാത്രമല്ല ബി.ജെ.പിയുമല്ല. ആ അര്‍ത്ഥത്തില്‍ സുരേന്ദ്രനെക്കാള്‍ മികവുറ്റ സംഘി പിണറായി ആണെന്ന് പറയേണ്ടിവരും. കെ എം ഷാജി പറഞ്ഞു
Discussion about this post