ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത നിരവധി മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ മാരിടൈം ഏജന്‍സി പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചത്. രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിന്റെ ഒടുവിലാണ് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കപ്പല്‍ ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടങ്ങിയെത്തി.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത് . ഇന്ത്യ-പാകിസ്താന്‍ സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ വച്ചാണ് ഒരു ഇന്ത്യൻ കപ്പലിനെ പാകിസ്താൻ കസ്റ്റഡിയിലെടുത്തു എന്ന സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിച്ചത്. കപ്പലും അതിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെയും പാകിസ്താൻ കസ്റ്റഡിയിലെടുത്തുവന്നുമായിരുന്നു സന്ദേശം.
തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ കപ്പൽ അഗ്രിം, പാകിസ്ഥാനുമായുള്ള സമുദ്ര അതിർത്തി രേഖയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്ന പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി കപ്പൽ പിഎംഎസ് നുസ്രത്തിനെ രണ്ട് മണിക്കൂറോളം പിന്തുടർന്നു. എന്തൊക്കെ സംഭവിച്ചാലും ശരി ഒരു വ്യവസ്ഥയിലും കാൽ ഭൈരവ് എന്ന മത്സ്യബന്ധന ബോട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളി തൊഴിലാളികളെ കൊണ്ടുപോകാൻ പാകിസ്ഥാൻ കപ്പലിനെ അനുവദിക്കില്ലെന്ന് ഭാരതം അവരോട് വ്യക്തമാക്കുകയായിരുന്നു.
കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്‍ മാരിടൈം ഏജന്‍സി മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നത്.
ഞായറാഴ്ച തന്നെ ഈ ഏഴ് പേരെയും കൊണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഗുജറാത്തിലെ തീരത്ത് മടങ്ങിയെത്തി. മത്സ്യത്തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. വിഷയത്തില്‍ ഗുജറാത്ത് പോലീസും കോസ്റ്റ്ഗാര്‍ഡും ഫിഷറീസ് വകുപ്പും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post