എറണാകുളം: നടി കീർത്തി സുരേഷ് വിവാഹിതയാകുന്നതായി റിപ്പോർട്ട്. കാമുകൻ ആന്റണി തട്ടിലുമായുള്ള വിവാഹം അടുത്ത മാസം നടക്കുമെന്നാണ് സൂചന. 15 വർഷം നീണ്ട പ്രണയമാണ് ഇതോടെ സാക്ഷാത്കാരത്തിൽ എത്തുന്നത്. ഡിസംബർ 11, 12 തിയതികളിലായിട്ടാണ് വിവാഹം.
ലളിതമായ ചടങ്ങായിട്ടായിരിക്കും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരേഷ് കുമാറും മേനകയും ഉടൻ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കും.
അന്യമതത്തിലുള്ള ആളുമായി കീർത്തി സുരേഷിന് ബന്ധമുണ്ടെന്ന തരത്തിൽ അടുത്തിടെ മാദ്ധ്യമങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിൽ താരമോ കുടുംബമോ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ആന്റണിയുമായുള്ള വിവാഹത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് ആന്റണിയുമായി കീർത്തി പ്രണത്തിലാകുന്നത്. എന്നാൽ ഈ ബന്ധം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു.
മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീർത്തി സുരേഷ് സിനിമാ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് തമിഴ്‌സിനിമയിലേക്ക് പോകുകയായിരുന്നു. ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള മലയാളി നടിയാണ് കീർത്തി.
Discussion about this post