മുമ്പ് മുതലേ പോഷകാഹാരത്തിന്റെ കാറ്റഗറില്‍ ഇടം നേടിയ ഭക്ഷ്യവസ്തുവാണ് മുട്ട. എന്നാല്‍ ഒരിടയ്ക്ക് കൊളസ്‌ട്രോള്‍ നിറഞ്ഞ ഭക്ഷണമായും ആരോഗ്യം നശിപ്പിക്കുന്ന ഘടകങ്ങള്‍ അതിലുണ്ടെന്നും വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ ഇപ്പോഴിതാ മുട്ടയുടെ കൂടുതല്‍ ഗുണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. വിചാരിക്കുന്നതിലും മുകളിലാണ് മുട്ടയുടെ പോഷകഗുണങ്ങളെന്ന് ഇതില്‍ പറയുന്നു.
കാലിഫോര്‍ണിയ-സാന്‍ ഡീഗോ സര്‍വകലാശാലയിലെ ഒരു ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍, എല്ലാ ആഴ്ചയും മുട്ട കഴിക്കുന്ന പ്രായമായ സ്ത്രീകള്‍ക്ക് ഓര്‍മ്മപ്രശ്‌നം വളരെ കുറവാണെന്നും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് തീരെക്കുറവാണെന്നും കണ്ടെത്തി.
55 വയസും അതിനുമുകളിലും പ്രായമുള്ള 890 മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലും സമാനമായ കാര്യങ്ങളാണ് കണ്ടെത്തിയത്.
മുട്ടയില്‍ കാണപ്പെടുന്ന കോളിന്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതായി മുന്‍ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. കൂടാതെ, മുട്ടയിലെ ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍ ന്യൂറോണല്‍ ഘടനയും പ്രവര്‍ത്തനവും നിലനിര്‍ത്താന്‍ സഹായിക്കും.
മുട്ടകളില്‍ ഭക്ഷണ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, അവയ്ക്ക് ദോഷകരമായ പൂരിത കൊഴുപ്പിന്റെ അളവ് താരതമ്യേന കുറവാണ്. ഉയര്‍ന്ന അളവിലുള്ള ഭക്ഷണ കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും മുട്ടയ്ക്ക് ദോഷകരമായ ഫലമൊന്നും ഇല്ലെന്നും പഠനത്തിലുണ്ട്. മാത്രമല്ല ഇതിലെ ഏറ്റവും കൗതുകകരമായ വസ്തുത സ്ത്രീകളിലാണ് ഈ ഗുണങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നതെന്നാണ്.
Discussion about this post