മുംബൈ: മഹാരാഷ്ട്രയില്‍ പോളിങ്ങ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേയ്‌ക്കെതിരെ ക്രിപ്റ്റോ തട്ടിപ്പ് ആരോപണം . സുപ്രിയ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുക്കേസില്‍ പങ്കാളിയായെന്നാണ് ആരോപണം. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോപണം. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ ആരോപണം ബി ജെ പി ഏറ്റെടുത്തിട്ടുണ്ട്.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രനാഥ് പാട്ടീൽ 2018 ലാണ് സുപ്രിയയും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളയും ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. തട്ടിപ്പു നടത്തിയ പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചു എന്നാണ് ആരോപണം. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ബിജെപിയുടെ ദേശീയ വക്താവ് സുധാൻഷു ത്രിവേദിയാണ് ആരോപണവുമായി വന്നത്. ഒരു പത്രസമ്മേളനത്തിനിടെ കേസിലെ ഒരു സാക്ഷിയുമായി സുലെ നടത്തിയ സംഭാഷണത്തിൻ്റെ ചില ഓഡിയോ ക്ലിപ്പുകൾ അദ്ദേഹം പ്ലേ ചെയ്തു. ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട ചില ചാറ്റുകളും പുറത്ത് വിട്ടു. ആരോപണങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഗുരുതരമായ ആശങ്ക ഉളവാക്കുന്നുവെന്നും തട്ടിപ്പ് കേസിൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ എംവിഎ സഖ്യത്തോട് ആവശ്യപ്പെടുന്നുവെന്നും ത്രിവേദി പറഞ്ഞു.
Discussion about this post