സ്വപ്നത്തിനോട് മലയാളികള്‍ക്ക് എന്നും താത്പര്യം കുറച്ച് കൂടുതലാണ്. നൂലുകെട്ട് മുതൽ കല്യാണം വരെ ഏതൊരു പരിപാടിക്കും സ്വപ്നം തന്നെയാണ് കേരളത്തില്‍ എന്നും മുന്‍പന്തിയില്‍. എന്നാല്‍, ഇതിനെല്ലാം ആശങ്ക സൃഷ്ടിച്ചുകൊണ്ടുള്ളതാണു ഇപ്പോഴത്തെ സ്വര്‍ണവിലയിലെ ഉയര്‍ച്ച.
അടുത്തിടെ അല്‍പ്പം ആശ്വാസം നല്‍കിക്കൊണ്ട് വില കുറഞ്ഞെങ്കിലും വീണ്ടും വില ഉയർന്നുകൊണ്ടിരിക്കുകയാണ്. സ്വര്‍ണ്ണവിലയില്‍ ഇനി താഴ്ച ഒന്നും പ്രതീക്ഷിക്കേണ്ടെന്നും ഇനിയുള്ള ദിവസങ്ങളില്‍ വില ഇനിയും ഉയരും എന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടുത്ത വര്‍ഷത്തോടെ വില പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ആഗോള സാമ്പത്തിക വ്യതിയാനങ്ങള്‍, അമേരിക്കന്‍ ഡോളറിന്റെ നില, ലോകത്തിലെ പല ഭാഗങ്ങളില്‍ ഉള്ള യുദ്ധം, എന്നിവയൊക്കെ സ്വര്‍ണ്ണവിലയെ സാരമായി ബാധിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ്ണവില ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ വില കൂടാന്‍ കാരണമാകും. എന്നാല്‍ രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാലും അത് ഇന്ത്യയില്‍ വിലകുറവിന് കാരണമായേക്കില്ല.
രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യങ്ങൾ, ഇറക്കുമതിതീരുവ തുടങ്ങിയവ ഇതിന് കാരണമാണ്. ഇന്ത്യയിൽ പ്രദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ഇവിടുത്തെ വിപണി വില നിശ്ചയിക്കുന്നത്. സീസണനുസരിച്ച് വില കൂട്ടാനും കുറയ്ക്കാനും ഇവർ വിചാരിച്ചാൽ സാധിക്കും.
Discussion about this post