56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറിയിരുക്കുകയാണ് മോദി. ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ഉരുക്കിയിരുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് മോദി ഗായനയിൽ എത്തിയിരിക്കുന്നത്. മോദിയെ സ്വീകരിക്കാൻ പ്രസിഡന്റിനൊപ്പം കാബിനറ്റ് മന്ത്രിമാരും എത്തിയിരുന്നു.
ഗയാനയും ബാർബഡോസും തങ്ങളുടെ പരമോന്നത പുരസ്‌കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദി ഓർഡർ ഓഫ് എക്‌സലൻസ്’, ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് എന്നിവയാണ് മോദിക്ക് സമ്മാനിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം
നേരത്തെ ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയായ ‘ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ’ പ്രധാനമന്ത്രിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് സുപ്രധാന പ്രഖ്യാപനം. ഈ അംഗീകാരങ്ങളോടെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 19 ആയി മാറും.
Discussion about this post